താമരശ്ശേരിയില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച നാല് യുവാക്കള്‍ പിടിയില്‍. 240 മില്ലി ഗ്രാം വരുന്ന 17 എല്‍ എസ് ഡി സ്റ്റാമ്പും, 790 മില്ലി ഗ്രാം എംഡിഎംഎ മയക്കുമരുന്നും പൊലീസ് പ്രതികളില്‍ നിന്നും കണ്ടെടുത്തു.
സംഭവത്തില്‍ ബാലുശ്ശേരി കരുമല താന്നിക്കല്‍ ശരത്ത് (24) ബാലുശ്ശേരി കിനാലൂര്‍ ഏഴുക്കണ്ടി താഴെമഠത്തില്‍ ജുബിന്‍ഷന്‍ (22), താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപ്പുറം സക്കറിയ (27), ഉണ്ണികുളം ഉമ്മിണിക്കുന്ന് ചെറുവത്ത് പൊയില്‍ മുഹമ്മദ് ദില്‍ഷാദ് (23) എന്നിവരെ പൊലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.