‘ക്യാറ്റ് ക്യു’ വൈറസ്; ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയിൽ നിന്നും അടുത്ത വൈറസ്, മുന്നറിപ്പുമായി ഐ.സി.എം.ആർ

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയ്ക്ക് ഭീഷണയായി ചൈനയിൽ നിന്നുള്ള പുതിയ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ രം​ഗത്ത്. ‌ ‘ക്യാറ്റ് ക്യു’ വൈറസ് (സി ക്യു വി) യെ കുറിച്ചാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) മുന്നറിയിപ്പു നൽകുന്നത്. ചൈനയിൽ നിരവധി പേരെ ഇതിനോടകം ബാധിച്ചു കഴിഞ്ഞു. ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. സി ക്യു വിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകൾ പന്നികളാണ്. ഐസിഎംആർ പഠനമനുസരിച്ച് കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സിഎക്സ്….

Read More

വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

ഒരു കണ്ണാടി നിസ്സാരമെന്ന് തോന്നാമെങ്കിലും അത് നിങ്ങളുടെ വീട്ടിലും ജീവിതത്തിലും ധാരാളം പോസിറ്റീവിറ്റി കൊണ്ടുവരുന്ന ഒന്നാണ്‌. വാസ്തുവില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വാസ്തുശാസ്ത്രത്തില്‍ കണ്ണാടികള്‍ക്ക് വ്യക്തമായ സ്ഥനം നല്‍കിയിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം വളരെ ലളിതമാണ്, വാസ്തുപരമായി കണ്ണാടി പോസിറ്റീവ് എനര്‍ജിയെ പുറത്തുവിടുകയും എല്ലാ നെഗറ്റീവ് എനര്‍ജികളെയും വലിച്ചെടുക്കുകയും ചെയ്യുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. അതിനാല്‍, നിങ്ങളുടെ വീട്ടിലോ മറ്റേതെങ്കിലും സ്ഥലത്തോ ഒരു കണ്ണാടി സ്ഥാപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമൃദ്ധി കൈവരികയും പോസിറ്റീവ് ഊര്‍ജ്ജം നല്‍കുകയും നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജികളെ…

Read More

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അരോണ്‍ ഫിഞ്ചിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും എബി ഡി വില്ലിയേഴ്‌സിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 201 റണ്‍സ് അടിച്ചുകൂട്ടിയയത്. എബി ഡിവില്ലിയേഴ്‌സ് 24 ബോളില്‍ 4 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അതോടൊപ്പം ഐ.പി.എല്ലില്‍ 4500 റണ്‍സ് ഡിവില്ലിയേഴ്‌സ് പിന്നിടുകയും ചെയ്തു. 40 ബോള്‍ നേരിട്ട ദേവ്ദത്ത് പടിക്കല്‍ 2 സിക്‌സിന്റെയും…

Read More

ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട കുട്ടികൾ മരിച്ച സംഭവം; മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോട്ടീസ്

കൃത്യസമയത്ത് ​ഗർഭിണിക്ക് ചികിത്സ ലഭിക്കാതതിനെ തുടർന്ന് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോട്ടീസ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മഞ്ചേരി മെഡിക്കൽ കോളSജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയായ യുവതി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി പോകേണ്ടി വരികയും കോഴിക്കോട് മെഡിക്കൽ കോളേജിൽ…

Read More

സമ്പൂർണ അടച്ചിടലിലേക്ക് പോകില്ല; നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും സമ്പൂർണ അടച്ചിടലിലേക്ക് പോകാൻ ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിരുന്നു. നിയന്ത്രണങ്ങൾ കർശനമാക്കാൻ യോഗത്തിൽ തീരുമാനമായി. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു സാമൂഹിക അകലം പാലിക്കാത്തവർക്ക് നേരെ കർശന നടപടിയുണ്ടാകും. കട ഉടമകൾക്ക് നേരെയും നടപടി ശക്തമാക്കും. കടകളിൽ നിശ്ചിത അകലം…

Read More

സംസ്ഥാനത്ത് 20 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി…

Read More

ഇന്ന് സംസ്ഥാനത്ത് 15 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കണ്ണാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോട്ടായി (3, 5), നല്ലേപ്പിള്ളി (19), തച്ചനാട്ടുകര (16), ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് (സബ് വാര്‍ഡ് 1, 5, 6, 9, 10, 15, 17), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 7), വെളിയനാട് (സബ് വാര്‍ഡ് 6), തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ (സബ് വാര്‍ഡ് 8), തളിക്കുളം (12), മലപ്പുറം ജില്ലയിലെ തണലൂര്‍ (1, 2, 3,…

Read More

കോവിഡ് ചികിത്സയിലിരിക്കെ വയനാട്ടിൽ ഒരു മരണം കൂടി

കൽപ്പറ്റ:കോവിഡ് പോസിറ്റീവായ തൊണ്ടര്‍നാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. കുഞ്ഞോം സ്വദേശി ശിവദാസന്‍ (73) ആണ് മരിച്ചത്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ഈ മാസം 19ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമായി മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. അവിടെ വെച്ച് നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആവുകയും 20ന് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് 22 മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ഇന്ന് (28.09.20) രാവിലെ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: 9 പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

സുൽത്താൻ ബത്തേരി:തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നറുക്കെടുപ്പിന് നേതൃത്വം നല്‍കി. ഓരോ ഗ്രാമ പഞ്ചായത്തിലെയും അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഒരു പ്രതിനിധിയാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ജയപ്രകാശന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സംവരണ…

Read More

കോവിഡുമായി ബന്ധപ്പെട്ട് വയനാട്ടിൽ 216 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 216 പേരാണ്. 164 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3799 പേര്‍. ഇന്ന് വന്ന 74 പേര്‍ ഉള്‍പ്പെടെ 621 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 343 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86498 സാമ്പിളുകളില്‍ 82497 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79238 നെഗറ്റീവും 3259 പോസിറ്റീവുമാണ്.

Read More