കൽപ്പറ്റ : ലക്കിടിയിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെടുങ്കരണ പുല്ലൂർകുന്ന് പാറക്കൽ ഇബ്രാഹിമിൻ്റെ മകൻ അബുതാഹിർ (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കൂടെ സഞ്ചരിച്ച മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. സുഭദ്രയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
The Best Online Portal in Malayalam