ലക്കിടിയിലെ വാഹനാപകടം ഡൈവർക്ക് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡോക്ടറും മരണപ്പെട്ടു

വൈത്തിരി : ലക്കിടിയിൽ ഉണ്ടായ വാഹനാപകടത്തിൽ കാർ ഡൈവർക്ക് പിന്നാലെ ഡോക്ടറും മരണപ്പെട്ടു.

കോഴിക്കോട് പൊന്നിയം മീഞ്ചന്ത സ്വദേശിയും മേപ്പാടി പി.എച്ച്.സി യിലെ താൽക്കാലിക ഡോക്ടറുമായ സുഭദ്ര പത്മരാജൻ (61) ആണ് മരണപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ് കൈനാട്ടിയിലെ ജനറൽ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിൽസക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

കോഴിക്കോട് ഭാഗത്ത് നിന്നും മേപ്പാടിയിലേക്ക് വരുന്നതിനിടെ ഡോക്ടർ സഞ്ചരിച്ച കാർ ലക്കിടിയിൽ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കാർ ഓടിച്ചിരുന്ന നെടുങ്കരണ പുല്ലൂര്‍കുന്ന് പാറക്കല്‍ ഇബ്രാഹിമിന്റെ മകന്‍ അബു ത്വാഹിര്‍ (25) അപകടത്തെ തുടർന്ന് നേരത്തെ മരണപ്പെട്ടിരുന്നു.