കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി കെ.എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചു. കോട്ടയം മുരുക്കുംവയൽ കരുംനിലം കല്ലുക്കുന്നേൽ വീട്ടിൽ കെ. ആർ രഞ്ജിത്ത് (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 7 മണിയോടെ സുൽത്താൻ ബത്തേരി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ ബത്തേരി – പുൽപ്പളളി റോഡിൽ വെച്ചാണ് രഞ്ജിത്തിനെ കാറിടിച്ച് തെറിപ്പിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ക്വാട്ടേഴ്സിലേക്ക് മടങ്ങുന്നതിന്നിടെ സാധനം വാങ്ങാൻ കടയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റ രഞ്ജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
എന്നാൽ ശനിയാഴ്ച രഞ്ജിത്തിനെ ഇടിച്ചശേഷം നിർത്താതെ പോയ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡിപ്പോ അധികൃതർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. പുൽപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന വെള്ള സ്വിഫ്റ്റ് കാറാണ് രഞ്ജിത്തിനെ ഇടിച്ചതെന്നാണ് പറയുന്നത്.
The Best Online Portal in Malayalam