കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.    കോട്ടയം കങ്ങഴ പത്തനാട് സ്വദേശി  ഷാഹുൽ ഹമീദ് (62) ആണ് മരിച്ചത്. കോവിഡ്  ബാധിതനായി   അദാൻ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു .  ദീർഘകാലമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ച് വരികയായിരുന്നു.

മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തരുടെ മകനാണ്.   സീനയാണ്  ഭാര്യ. മക്കൾ:ഷാൻ ഷാഹുൽ (കുവൈത്ത്) ഷംന ഷാഹുൽ.