കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ; കെട്ടിടത്തിൽ നന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകൻ മരിച്ചു

കോവിഡി സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ കെട്ടിടത്തിൽ നന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകൻ മരിച്ചു.ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിലെ തരുൺ സിസോദിയയാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽമരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലെ നാലാം നിലയിൽ നിന്ന് ചാടിയ ഇദ്ദേഹം വൈകീട്ടോടെ മരിക്കുകയായിരുന്നു. 37 വയസ്സായിരുന്നു.

ജൂൺ 24 ന് രോഗം സ്ഥിരീകരിച്ചത് മുതൽ ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഗുരുതര പരിക്കുകളോടെ ഇയാളെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രോഗമുക്തി നേടുന്ന ഘട്ടത്തിലായിരുന്നു തരുൺ ഉണ്ടായിരുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.