പൊന്നാനി താലൂക്ക് കണ്ടെയ്ൻമെൻറ് സോണായി തുടരും ; ട്രിപ്പിൾ ലോക്‌ഡൌൺ പിൻവലിച്ചു

പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്‌ഡൌൺ പിൻവലിച്ചു. കണ്ടെയ്ൻമെൻറ് സോണായി തുടരും.മലപ്പുറം ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 300 കടന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മൂന്നു പേരുൾപ്പെടെ 35 പേർക്കാണ് ജില്ലയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്

തിരൂർ പൊലീസ് ജൂൺ 29നു അറസ്റ്റ് ചെയ്ത തൃപ്രങ്ങോട് ചെറിയപറപ്പൂർ സ്വദേശിയായ 27 വയസുകാരനും പുറത്തൂർ മുട്ടന്നൂർ സ്വദേശിയായ 29 കാരനും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഇരുവർക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ 18 പേർ നിരീക്ഷണത്തിലായി . ഇരുവരുടെയും രോഗ ഉറവിടവും ഇത് വരെ വ്യക്തമല്ല .ഇതോടൊപ്പം ജൂൺ 27 ന് രോഗം ബാധിച്ച വട്ടംകുളം സ്വദേശിയുമായി സമ്പർക്കം പുലർത്തിയ വട്ടംകുളം സ്വദേശിനിക്കുമാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് . മറ്റു രോഗ ബാധിതരിൽ 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 21 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരാണ് . അതെസമയം പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്‌ഡൌൺ പിൻവലിച്ചു. എന്നാൽ മേഖലയിൽ ജാഗ്രത വേണമെന്നും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.