48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് ഹർത്താലിന് സമാനമായ സാഹചര്യം

 

48 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഏതാണ്ട് പൂർണം. കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് ഞായറാഴ്ച അർധ രാത്രി മുതൽ ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വത്കരണത്തിനെതിരെ ബാങ്കിംഗ് മേഖലയിലെ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നു. സംസ്ഥാനത്ത് പണിമുടക്ക് ഏതാണ്ട് ഹർത്താലിന് സമാനമാണ്. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ വാഹന മേഖലയിലെയും തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്

പാൽ, പാത്രം, ആശുപത്രി, കൊവിഡ് പ്രതിരോധം, വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. മത്സ്യമേഖലയെ പണിമുടക്ക് ബാധിച്ചിട്ടില്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഓട്ടോ, ടാക്‌സികൾ ഓടുന്നില്ല. അത്യാവശ്യം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്. സർക്കാർ ഓഫീസുകളും സ്‌കൂളുകളും പ്രവർത്തിക്കില്ല.