സ്വര്‍ണക്കടത്ത്; ദേശീയ ഏജന്‍സികള്‍ അന്വേഷിച്ചേക്കും; നിലപാട് വിദേശകാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ദേശീയ ഏജന്‍സികള്‍ ഏറ്റെടുക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. വിദേശകാര്യ മന്ത്രാലയം എന്താണോ ആവശ്യപ്പെടുന്നത് അതിന് അനുസരിച്ചുള്ള ഒരു അന്വേഷണമാകും പ്രഖ്യാപിക്കുക. അന്വേഷണത്തിന് യു എ ഇ സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ ഐ എ, അല്ലെങ്കില്‍ സി ബി ഐ അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്