ഇത് കേരളമാണ് ; ഇനിയുമുണ്ടിവിടെ നന്മ വറ്റാത്ത മനുഷ്യർ

തിരുവല്ലയില്‍ കാഴ്ചശക്തിയില്ലാത്ത നടുറോഡില്‍ നിന്ന വൃദ്ധന് സഹായവുമായി എത്തിയ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ പുറത്തുവന്നതോടെ യുവതി ആരെന്ന ചോദ്യമായിരുന്നു ഉയര്‍ന്നത്. ഒടുവില്‍ സോഷ്യല്‍ മീഡിയ തന്നെ യുവതിയെ കണ്ടെത്തുകയും ചെയ്തു

തിരുവല്ല ജോളി സില്‍ക്‌സില്‍ സെയില്‍സ് ഗേളായ സുപ്രിയയാണ്‌ നന്മ വറ്റാത്ത മനസ്സിന്റെ ഉറവിടമെന്ന് തെളിഞ്ഞു. സംഭവത്തെ കുറിച്ച് സുപ്രിയ പറയുന്നത് ഇങ്ങനെയാണ്

‘വൈകീട്ട് ആറരയായപ്പോള്‍ ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങുകയായിരുന്നു. ഭര്‍ത്താവാണ് എല്ലാ ദിവസവും വിളിക്കാന്‍ വരാറുള്ളത്. ഇന്നലെ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ കണ്ണ് കാണാത്ത ഒരാള്‍ റോഡിന് നടുവില്‍ നില്‍ക്കുന്നത് കണ്ടു. എനിക്ക് പേടിയായി.

Leave a Reply

Your email address will not be published. Required fields are marked *