സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾക്ക് ഇന്ന് ( നവംബർ 22 ഞായറാഴ്ച) തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്.
എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം.
മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുകയാണെന്ന് എസ്ബിഐ ട്വീറ്റിൽ പറയുന്നു. ഇതിൽ ഉപയോക്താക്കളുടെ പിന്തുണയും എസ്ബിഐ ആവശ്യപ്പെടുന്നു. ഉപയോക്താക്കൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദിക്കുന്നതായി എസ്ബിഐ പറഞ്ഞു.

 
                         
                         
                         
                         
                         
                        
