കൊച്ചി: കേരള മീഡിയ അക്കാദമി-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ 2020-2021 ബാച്ച് പിജിഡിപ്ലോമ കോഴ്സുകളിലേയ്ക്കുളള പൊതുപ്രവേശന പരീക്ഷ ഈ മാസം 19 ന് ഓണ്‍ലൈനില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരീക്ഷാസമയം. ആദ്യമായാണ് മീഡിയ അക്കാദമി പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത്. ഓരോ പരീക്ഷാര്‍ഥികള്‍ക്കും വീട്ടിലിരുന്നും അല്ലെങ്കില്‍ മറ്റു സ്ഥലം തിരഞ്ഞെടുത്തും പരീക്ഷയില്‍ പങ്കെടുക്കാം.ഒബ്ജക്ടീവ് ടൈപ്പ്/മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാകും പരീക്ഷയില്‍ ഉണ്ടാവുക. കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ്, മലയാളം, ഭാഷാപരിജ്ഞാനം എന്നിവയും പരിശോധിക്കുന്ന ചോദ്യങ്ങളാകും പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.അഡ്മിറ്റ് കാര്‍ഡ്, പരീക്ഷയുടെ ലിങ്ക്, പരീക്ഷ സംബന്ധിച്ച മറ്റ് വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് മീഡിയ അക്കാദമിയിലെ 9645090664 എന്ന നമ്പറില്‍ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതികമായ വിവരങ്ങള്‍ക്ക് ഇനിപ്പറയുന്ന കഇഎഛടട നമ്പറുകളില്‍ വിളിക്കാം. 914712700013, 7356610110, 9207199777 (ഈ നമ്പറുകള്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ലഭ്യമാകു
The Best Online Portal in Malayalam