വയനാട് ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് ;121 പേര്‍ക്ക് രോഗമുക്തി, 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട്  ഇന്ന് (22.11.20) 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 121 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9620 ആയി. 8470 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1088 പേരാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കേരളത്തില്‍ കൊവിഡിന്റെ രണ്ടാം ഘട്ടം; തെരഞ്ഞെടുപ്പിനുശേഷം വ്യാപനം വര്‍ധിച്ചേക്കുമെന്ന് വിദഗ്ധര്‍

കൊല്ലം: തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ രോഗികളുടെ എണ്ണം ദിനം പ്രതി കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു   സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമടക്കം എല്ലാവരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാനാകൂവെന്ന് കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു കേരളത്തില്‍ ഒക്ടോബര്‍ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോഴാണ് രോഗികളുടെ നിരക്കില്‍ കുറവുകാണുന്നത്. അടുത്തദിവസങ്ങളിലായി രോഗവ്യാപനത്തിന്റെ ഗ്രാഫ് നിരപ്പിലെത്തുകയും പിന്നീട്…

Read More

വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൽപ്പറ്റ.. വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചുരം രണ്ടാം വളവിന് സമീപം ബൈക്കും കാറും കൂട്ടി ഇടിച്ച്     മീനങ്ങാടി നേടിയഞ്ചേരി സ്വദേശി അലൻ ബേസിൽ (20)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വൈത്തിരിയിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ മാനന്തവാടി ചെറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും സഹയാത്രികന് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി വയനാട്ടിൽ നിന്ന് പോയ ആംബുലൻസ് കോഴിക്കോട് അപകടത്തിൽ പെട്ട്…

Read More

ഭർതൃവീട്ടിൽ മരിച്ച യുവതിയുടേത് കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

മഞ്ചേരി: മഞ്ചേരി കൂമംകുളത്ത് കഴിഞ്ഞ ബുധനാഴ്ച യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇതിനെത്തുടർന്ന് പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂമംകുളം നല്ലൂർക്ഷേത്രത്തിന് സമീപം കളത്തിങ്ങൽ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ (30) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം. വിനിഷയുടെ ഫോൺ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിനിടയിൽ യുവതിയെ പ്രസാദ് പിടിച്ചുതള്ളി. ഇതിനിടെ ചുമരിൽ തലലയടിച്ച് വീണ് ഗുരുതരപരുക്കേറ്റു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്…

Read More

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി  – മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് സ്‌കൂട്ടറും,  പിക്കപ്പും (സുപ്രോ മാക്‌സി ട്രക്ക് )  കൂട്ടിയിടിച്ച്  ഒരാള്‍ മരിച്ചു. കണിയാരം കീച്ചങ്കേരി ബെന്നിയെന്ന മാത്യു (60) ആണ് മരിച്ചത്. സഹയാത്രികനായ കണിയാരം അറയ്ക്കല്‍ പ്രദീപന് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ ചെറ്റപ്പാലം ജംഗ്ഷനിലായിരുന്നു അപകടം. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ  ഗ്ലാഡിസ്.മക്കള്‍: ടോണി, ബിബിന്‍.  

Read More

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

മാനന്തവാടി:  വയനാട്ടിൽ നിന്ന് രോഗിയെയും കൊണ്ട് കോഴിക്കോട് സ്വകാര്യ  മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. രോഗിക്ക് ഗുരുതര പരിക്ക്. ഭാര്യക്കും ആംബുലൻസ് ഡ്രൈവർക്കും പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം.  ദ്വാരക മൂഞ്ഞനാട്ട് ജോർജ് (60), ഭാര്യ ലില്ലി (55) എന്നിവർക്കും മാനന്തവാടിയിലെ ആംബുലൻസ് ഡ്രൈവർ  റിനുവിനുമാണ്  പരിക്ക്. മറ്റ് രണ്ട് പേർ കൂടി ആംബുലൻസിൽ ഉണ്ടായിരുന്നു.  ന്യുമോണിയ മൂർച്ചിച്ചതിനെ തുടർന്ന് ജോർജിനെയും കൊണ്ട് ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. നിയന്ത്രണം…

Read More

സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ: പ്രാഥമികാന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണച്ചുമതല. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. സ്വര്‍ണക്കടത്തില

Read More

എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഞായറാഴ്ച തടസം നേരിടും

സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾക്ക് ഇന്ന് ( നവംബർ 22 ഞായറാഴ്ച) തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്. എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുകയാണെന്ന് എസ്ബിഐ ട്വീറ്റിൽ പറയുന്നു. ഇതിൽ ഉപയോക്താക്കളുടെ പിന്തുണയും എസ്ബിഐ ആവശ്യപ്പെടുന്നു. ഉപയോക്താക്കൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദിക്കുന്നതായി എസ്ബിഐ പറഞ്ഞു.    

Read More