മാനന്തവാടി: വയനാട്ടിൽ നിന്ന് രോഗിയെയും കൊണ്ട് കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. രോഗിക്ക് ഗുരുതര പരിക്ക്. ഭാര്യക്കും ആംബുലൻസ് ഡ്രൈവർക്കും പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. ദ്വാരക മൂഞ്ഞനാട്ട് ജോർജ് (60), ഭാര്യ ലില്ലി (55) എന്നിവർക്കും മാനന്തവാടിയിലെ ആംബുലൻസ് ഡ്രൈവർ റിനുവിനുമാണ് പരിക്ക്. മറ്റ് രണ്ട് പേർ കൂടി ആംബുലൻസിൽ ഉണ്ടായിരുന്നു. ന്യുമോണിയ മൂർച്ചിച്ചതിനെ തുടർന്ന് ജോർജിനെയും കൊണ്ട് ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിൽ ഇടിക്കുകയായിരുന്നു. ജോർജ് ഗുരുതരാവസ്ഥയിൽ ഐ. സി.യു.വിലാണ്.
The Best Online Portal in Malayalam