കണ്ണൂരിൽ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഖത്തറിൽ നിന്ന് കണ്ണൂരിൽ എത്തിയപ്പോൾ വിമാത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. പതിമൂന്നു വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു

വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. ഇത് പിതാവിനെ അറിയിച്ചു. എന്നാൽ പിതാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുട്ടി പോലീസിനോട് ആദ്യം സത്യാവസ്ഥ പറഞ്ഞിരുന്നില്ല

ബന്ധുവായ പത്താം ക്ലാസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നാണ് ആദ്യം പെൺകുട്ടി പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതോടെ കൗൺസിലിംഗ് നൽകുകയും തുടർന്ന് കുട്ടി സത്യം തുറന്നു പറയുകയുമായിരുന്നു. പിതാവിന്റെ നിർദേശ പ്രകാരമാണ് ബന്ധുവിന്റെ പേര് പറഞ്ഞതെന്നും കുട്ടി സമ്മതിച്ചു.