കോണ്‍ഗ്രസ്‌ അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും

കോണ്‍ഗ്രസ്‌ അധ്യക്ഷനായി വീണ്ടുമെത്തണം എന്ന ആവശ്യം തളളി രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ ഈ ആവശ്യം ഉയര്‍ന്നത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. അഞ്ച്‌ മണിക്കൂറാണ്‌ പാര്‍ട്ടി ഉന്നതതല യോഗം നടന്നത്‌.

യോഗത്തില്‍ ഹൈക്കമാന്‍ഡ്‌ നേതാക്കളും വിമത നേതാക്കളും പങ്കെടുത്തിരുന്നു. പ്രധാനമായും സംഘടന പ്രശ്‌നങ്ങള്‍ തന്നെയാണ്‌ യോഗത്തില്‍ ചര്‍ച്ച ആയത്‌. കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വ്‌ യോഗത്തില്‍ ചര്‍ച്ചയായി. ശക്തമായ നേതൃത്വമില്ലെങ്കിലും തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക യോഗം പങ്കുവെച്ചു.

ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും എന്നതിന്‌ ഉദാഹരണാണ്‌ കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങലിലെ തെരഞ്ഞെടുപ്പ്‌ തോല്‍വിയെന്നാണ്‌ പല നേതാക്കളും അഭിപ്രായപ്പെട്ടത്‌. ഇക്കാര്യത്തില്‍ കൃത്യമാ ആത്മപരിശോധന വേണമെന്ന നിലപാടും പലരും മുന്നോട്ടുവെച്ചു.

ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായി രാഹുല്‍ ഗാന്ധി വീണ്ടും എത്തണമെന്ന ആവശ്യം നേതാക്കള്‍ മുന്നോട്ടുവെച്ചങ്കിലും അദ്ദേഹം ഇതിനോട്‌ വിയോജിച്ചു. താന്‍ തല്‍ക്കാലമില്ല എന്ന നിലപാട്‌ ആവര്‍ത്തിച്ചു. എന്നാല്‍ സോണിയാ ഗാന്ധി തല്‍ക്കാലം അധ്യക്ഷയായി തുടരട്ടെ എന്ന പൊതു അഭിപ്രായത്തിലേക്ക്‌ യോഗം എത്തി.

ചില അഴിച്ചുപണികള്‍ പാര്‍ട്ടിയിലുണ്ടായേക്കും. നാലോ അഞ്ചോ ഉപാധ്യക്ഷന്‍മാരെ നിയമിച്ചേക്കാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ വിമത നേതാക്കള്‍ ഉന്നയിച്ച 11 നിര്‍ദേശത്തില്‍ ചര്‍ച്ചയുണ്ടായില്ല.