സൗദിയില്‍ ഇന്ന് 158 കൊവിഡ് രോഗികള്‍,മരണം 11

റിയാദ്:സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 158 പേരില്‍കൂടി.അതോടൊപ്പംതന്നെ11 പേരുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് രോഗമുക്തരായത് 149 പേരാണ്. തുടക്കംമുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചത് 3,60,848 പേരിലാണ്.കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,112 പേരും,മൊത്തം രോഗമുക്തി നേടിയവർ 3,51,722 പേരുമാണ്.ആരോഗ്യമന്ത്രാലയത്തിന്റെ വിവിധ കേന്രങ്ങളിലായി നിലവില്‍ 3,014 പേരാണ് ചികിത്‌സയിലുള്ളത്. ഇതില്‍ 425 പേർ അത്യാസന്ന നിലയിലുമാണ്.ഇന്ന് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് റിയാദിൽ 44 പേരിലാണ്.മക്ക 32,കിഴക്കൻ പ്രവിശ്യ…

Read More

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലംഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂർ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂർ 330, കാസർഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,36,814 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

അറിയാം…. ഷിഗല്ലെ രോഗത്തിനെ കുറിച്ച്

കേരളത്തില്‍ പുതിയൊരു രോഗം കൂടി റിപോര്‍ട്ട് ചെയ്തിരിക്കുന്നു-ഷിഗെല്ല. കോഴിക്കോടിനു സമീപത്തെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്താണ് ഷിഗെല്ല ബാക്ടീരിയമൂലമുള്ള രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും സമാനലക്ഷണങ്ങളുള്ള 25 കേസുകളും റിപോര്‍ട്ട് ചെയ്യ്‌പ്പെട്ടതോടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. പരിശോധനയില്‍ ആറുകേസുകളില്‍ ഷിഗെല്ല സോണിയെ എന്ന രോഗാണുവിനെ കണ്ടെത്തിയതായും പ്രദേശത്തെ വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതുമായാണ് റിപോര്‍ട്ട്. കൊവിഡ് മഹാമാരിയുടെ കാലത്ത്, നിപയെ കണ്ടു പേടിച്ചവര്‍, പുതിയ രോഗത്തിന്റെ പേര് കേള്‍ക്കുമ്പോഴേ ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ നിപയെ പോലെ പരക്കുന്നതാണോ,…

Read More

കോണ്‍ഗ്രസ്‌ അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും

കോണ്‍ഗ്രസ്‌ അധ്യക്ഷനായി വീണ്ടുമെത്തണം എന്ന ആവശ്യം തളളി രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ ഈ ആവശ്യം ഉയര്‍ന്നത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും

Read More

സൗദിയ അസിസ്റ്റന്റ് പൈലറ്റ് തസ്തികകൾ മുഴുവനായും സൗദിവൽകരിച്ചു

റിയാദ് :സൗദിഅറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയിൽ അസിസ്റ്റന്റ് പൈലറ്റ് സ്ഥാനങ്ങൾ പൂർണ്ണമായും സൗദിവൽക്കരിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗദിഅറേബ്യ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.സൗദി അറേബ്യയുടെ 75 വർഷത്തെ യാത്രയിൽ ഇത് ചരിത്രപരമായ ദിവസമാണെന്ന് സൗദിയ ഡയറക്ടർ ജനറൽ ഇബ്രാഹിം അൽഉമർ പറഞ്ഞു.അസിസ്റ്റന്റ് പൈലറ്റ് തസ്തികകൾ പൂർണ്ണമായും സൗദിവൽക്കരിക്കുമെന്ന് രണ്ട് വർഷം മുമ്പ് സൗദി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.സൗദിയയുടെ എല്ലാ പൈലറ്റ് തസ്തികകളും ഉടൻതന്നെ സൗദിവൽകരിക്കുമെന്നും സൗദിയ യാത്രയ്ക്ക് ഇതുവരെ സംഭാവന നൽകിയ എല്ലാ വിദേശി പൈലറ്റുമാർക്കും…

Read More

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത. കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് (കണ്ടെൻമെന്റ് സോൺ വാർഡ് 18), കോട്ടയം ജില്ലയിലെ വെളിയന്നൂർ (4), കോട്ടയം ജില്ലയിലെ കല്ലറ (9), കൊഴുവനൽ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

ഗൂഗിൾ സേവനങ്ങൾക്കുണ്ടായ തടസങ്ങൾക്ക് വിശദീകരണവുമായി ഗൂഗിൾ രംഗത്ത്

ഗൂഗിൾ സേവനങ്ങൾക്കുണ്ടായ തടസങ്ങൾക്ക് വിശദീകരണവുമായി ഗൂഗിൾ രംഗത്ത. ബ്ലോഗിലൂടെയാണ് ഗൂഗിളിൻ്റെ വിശദീകരണം. ഗൂഗിളിന്റെ ഓട്ടോമേറ്റഡ് സ്റ്റോറേജ് ക്വാട്ട മാനേജുമെന്റ് സംവിധാനത്തിൽ വന്ന പിഴവാണ് ആഗോള തലത്തിൽ ഗൂഗിൾക്ക് സേവനങ്ങൾക്ക് തടസമുണ്ടാക്കിയതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. നിരവധി ടൂളുകൾ ഉപയോഗിച്ചാണ് ഗൂഗിൾ അതിൻ്റെ സേവനങ്ങൾ നേടുന്ന യൂസർമാരെ സ്ഥിരീകരിക്കുന്നതും ട്രാക്ക് ചെയ്യുന്നതും. ഈ ടൂളുകളെയെല്ലാം പുതിയ ഫയല്‍ സ്റ്റോറേജ് സിസ്റ്റത്തിലേക്ക് മാറ്റുന്ന പ്രക്രിയ കമ്പനി ഒക്ടോബർ മുതൽ കമ്പനി ആരംഭിച്ചിരുന്നു. ഈ പ്രക്രിയയിലാണ് പിഴവുണ്ടായതെന്നാണ് ഗൂഗിൾ വിശദീകരിക്കുന്നത്. ഭാവിയിൽ ഇത്തരം…

Read More

വയനാട് ‍ജില്ലയിൽ 239 പേര്‍ക്ക് കൂടി കോവിഡ്;157 പേര്‍ക്ക് രോഗമുക്തി ,എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് (19.12.20) 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 157 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14667 ആയി. 12330 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2250 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1421 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മേപ്പാടി…

Read More

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പളളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

വെളിയംകോട്: പൊന്നാനി വെളിയംകോട് ഉമ്മര്‍ഖാസി ജാറം പള്ളിക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വെളിയംകോട് സ്വദേശി ഹനീഫയാണ് മരിച്ചത്. 42 വയസ്സാണ്. പോലിസ് തുടര്‍നടപടി സ്വീകരിച്ച് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read More