വയനാട് ജില്ലയില്‍ ഇന്ന് (19.12.20) 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 157 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14667 ആയി. 12330 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2250 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1421 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി സ്വദേശികളായ 36 പേർ, കണിയാമ്പറ്റ 22 പേർ, എടവക 21 പേർ, ബത്തേരി 20 പേർ, പനമരം 18 പേർ, കൽപ്പറ്റ 15 പേർ, നൂൽപ്പുഴ 12 പേർ, വേങ്ങപ്പള്ളി, കോട്ടത്തറ 11 പേർ വീതം, തവിഞ്ഞാൽ, മുട്ടിൽ 10 പേർ വീതം, പടിഞ്ഞാറത്തറ, പൂതാടി 8 പേർ വീതം, മാനന്തവാടി, മൂപ്പൈനാട് 6 പേർ വീതം, വൈത്തിരി 5 പേർ, പുൽപ്പള്ളി, തിരുനെല്ലി 4 പേർ വീതം, നെന്മേനി, പൊഴുതന 3 പേർ വീതം, തൊണ്ടർനാട് രണ്ടു പേർ, അമ്പലവയൽ, മുള്ളൻകൊല്ലി, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
*157 പേര്‍ക്ക് രോഗമുക്തി*
മുട്ടിൽ, വെള്ളമുണ്ട 8 പേർ വീതം, കൽപ്പറ്റ 7 പേർ, ബത്തേരി 6 പേർ, പനമരം 5 പേർ, പൊഴുതന 4 പേർ, പുൽപ്പള്ളി, മേപ്പാടി 3 പേർ വീതം, മൂപ്പൈനാട്, എടവക, പടിഞ്ഞാറത്തറ, മാനന്തവാടി 2 പേർ വീതം, തരിയോട്, പൂതാടി, തവിഞ്ഞാൽ, കണിയാമ്പറ്റ, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 100 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
*869 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.12) പുതുതായി നിരീക്ഷണത്തിലായത് 869 പേരാണ്. 1073 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10502 പേര്‍. ഇന്ന് വന്ന 93 പേര്‍ ഉള്‍പ്പെടെ 692 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1753 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 194569 സാമ്പിളുകളില്‍ 193681 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 179014 നെഗറ്റീവും 14667 പോസിറ്റീവുമാണ്.