മണിയുടെ സഹോദരനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നടനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി ഉറക്കുഗുളിക ഉള്ളില്‍ ചെന്ന നിലയിലാണ് ആശുപത്രിയിലാക്കിയത്. ഇന്നലെ വൈകീട്ട് ഏഴോടെയാണ് അവശ നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണനെ പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഓണ്‍ലൈന്‍ നൃത്താവതരണത്തിന് തനിക്ക് അവസരം നിഷേധിച്ച കേരള സംഗീത നാടക അക്കാദമിയുടെ നടപടിക്കെതിരെ രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. അക്കാദമിക്ക് മുമ്ബില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.

നാല് വര്‍ഷമായി താന്‍ അക്കാദമിയില്‍ ഒരു വേദി ചോദിച്ച്‌ കയറിയിറങ്ങുകയാണെന്നും തന്നെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.