ജോലി ലഭിച്ചതിന് പിന്നാലെ യുവാവ് അത്മഹത്യ ചെയ്തു. ജോലി ലഭിച്ചതിന് നേര്‍ച്ചയായിയാണ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍(32) ആണ് വിചിത്രമായ കാരണത്താല്‍ ജീവന്‍ വെടിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഈ നേര്‍ച്ച നേര്‍ന്നിരുന്നു. ആത്മഹത്യ കുറിപ്പില്‍ ഇയാള്‍ അത് വെളിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.
മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീന്‍ ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റയില്‍പ്പാളത്തില്‍ എത്തി രാത്രിയോടെ ട്രെയിനിന് മുന്നില്‍ ചാടിയത്. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്നു തിരിച്ചറിയല്‍ രേഖകളും പാസ്പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തിന്റെ അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
എന്‍ജിനിയറിങ് പഠനത്തിന് ശേഷം നവീന്‍ ജോലിക്കായി ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് തുടര്‍ന്ന് നേര്‍ച്ച നേരുകയായിരുന്നു എന്ന് കുറിപ്പില്‍ പറയുന്നു. അടുത്തിടെ മുബൈയില്‍ നിന്നെത്തിയ നവീന്‍ തിരുവനന്തപുരത്ത് വന്നിറങ്ങി സുഹൃത്തുകളെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം നാഗര്‍കോവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.