ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം. പഞ്ചാബിനെ ഒമ്പത് വിക്കറ്റിനാണ് ചെന്നൈ തകർത്തത്. നിർണായക മത്സരത്തിനിറങ്ങിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈ 7 പന്തുകൾ ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു
ഓപണർമാരായ റിതുരാജ് ഗെയ്ക്ക് വാദിന്റെയും ഡുപ്ലസിയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഡുപ്ലസി 34 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും സഹിതം 48 റൺസെടുത്തു പുറത്തായി. ഗെയ്ക്ക് വാദ് 49 പന്തിൽ ഒരു സിക്‌സും ആറ് ഫോറും സഹിതം 62 റൺസുമായി പുറത്താകാതെ നിന്നു. ഡുപ്ലെസി 34 പന്തിൽ 48 റൺസെടുത്തു പുറത്തായി. അമ്പട്ടി റായിഡു 30 റൺസെടുതത്ു
നേരത്തെ ദീപക് ഹൂഡയുടെ മിന്നൽ ബാറ്റിംഗാണ് പഞ്ചാബിന് മികച്ച സ്‌കോർ സമ്മാനിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോൾ ഹൂഡ അവസാന ഓവറുകളിൽ കത്തിക്കയറുകയായിരുന്നു. 30 പന്തിൽ നാല് സിക്‌സും 3 ഫോറും സഹിതം 62 റൺസാണ് ഹൂഡ അടിച്ചുകൂട്ടിയത്.
കെ എൽ രാഹുൽ 29 റൺസും മായങ്ക് അഗർവാൾ 26 റൺസുമെടുത്തു. തോൽവിയോടെ പഞ്ചാബ് 12 പോയിന്റിൽ തന്നെ കഴിയേണ്ടി വരും. ഇതോടെ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാകും പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ