ബാഗ്ദാദ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇറാഖ് കോടതിയുടെ അറസ്റ്റ് വാറൻ്റ്. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2020 ജനുവരിയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുമായി ബന്ധപ്പെട്ടാണ് നടപടി.
ഈ ആക്രമണത്തിൽ ഇറാഖ് സൈനിക മേധാവിയായിരുന്ന ജനറൽ ഖാസിം സുലൈമാനി, പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിലെ ഡെപ്യൂട്ടി കമാൻ്റർ ആയിരുന്ന അബു മഹ്ദീൻ മുഹന്ദിൻ എന്നിവരുടെ കൊലപാതക്കളുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഇറാഖ് കോടതിയുടെ അറസ്റ്റ് വാറൻ്റ്. അബു മഹ്ദിയുടെ കുടുംബാംഗളുടെ മൊഴി രേഖപ്പെടുത്തിയിന് ശേഷമാണ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.