തിരിച്ചടിച്ച് ഇന്ത്യ: ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റുകൾ ബുമ്ര പിഴുതു

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യൻ തിരിച്ചടി. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 244 റൺസിനെതിരെ ബാറ്റേന്തുന്ന ഓസീസിന് തുടക്കത്തിലെ 2 വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഓസീസ് 19 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്

ബുമ്രയാണ് ഓസീസിന്റെ രണ്ട് ഓപണർമാരെയും പറഞ്ഞുവിട്ടത്. മാത്യു വാഡെയും ജോ ബേൺസും എട്ട് റൺസ് വീതം എടുത്തു പുറത്തായി. മാർനസ് ലാബുഷെയ്ൻ 16 റൺസുമായും സ്റ്റീവ് സ്മിത്ത് ഒരു റൺസുമായും ക്രീസിലുണ്ട്. 1.84 ശരാശരിയിലാണ് ഓസീസ് ബാറ്റിംഗ് ഇഴഞ്ഞുനീങ്ങുന്നത്.

ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 244 റൺസിന് പുറത്തായിരുന്നു. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് 11 റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ സാധിച്ചിരുന്നുള്ളു. 233ന് 6 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്