ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. മത്സരം 11 ഓവർ പൂർത്തിയാകുമ്പോൾ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ്. ഓപണർ മാത്യു വാഡെ അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്
ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 14ൽ നിൽക്കെ ഫിഞ്ച് പൂജ്യത്തിന് പുറത്തായെങ്കിലും സ്മിത്തുമൊന്നിച്ച് വാഡെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. സ്‌കോർ 79ൽ സ്മിത്ത് വീണു. 23 പന്തിൽ 24 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം
36 പന്തിൽ ഏഴ് ഫോറുകൾ സഹിതം 51 റൺസാണ് വാഡെ എടുത്തത്. നാല് റൺസുമായി മാക്‌സ് വെല്ലാണ് വാഡെക്കൊപ്പം ക്രീസിൽ. രണ്ട് വിക്കറ്റും സ്വന്തമാക്കിയത് വാഷിംഗ്ടൺ സുന്ദറാണ്