ഡൽഹിക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം; വിജയം 9 വിക്കറ്റിന്

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ഡൽഹി കാപിറ്റൽസിനെ 9 വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 9 വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ 14.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യം കണ്ടു

മുംബൈക്കായി ഇഷാൻ കിഷൻ അർധ സെഞ്ച്വറി നേടി. 47 പന്തിൽ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 72 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ക്വിന്റൺ ഡികോക് 26 റൺസെടുത്ത് പുറത്തായി. സൂര്യകുമാർ യാദവ് 12 റൺസുമായി പുറത്താകാതെ നിന്നു

 

ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി 25 റൺസെടുത്ത ശ്രേയസ്സ് അയ്യരാണ് ടോപ് സ്‌കോറർ. റിഷഭ് പന്ത് 21 റൺസും അശ്വിൻ 12 റൺസും റബാദ 12 റൺസുമെടുത്തു. പൃഥ്വി ഷാ 10, ഹേറ്റ്‌മെയർ 11 റൺസുമെടുത്തു. മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ട്രെൻഡ് ബോൾട്ട്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ഡൽഹിയെ തകർത്തത്. കൾട്ടർനീൽ, ചാഹർ എന്നിവർ ഓരോ വിക്കറ്റെടുത്തു.