ജെയിംസ് ബോണ്ട് നായകന്‍ ഷോണ്‍ കോണറി അന്തരിച്ചു

ലണ്ടന്‍: പ്രമുഖ ഹോളിവുഡ് താരവും ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനുമായിരുന്ന ഷോണ്‍ കോണറി അന്തരിച്ചു. 90 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത ബിബിസിയെ അറിയിച്ചത്. ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിച്ച ഇദ്ദേഹത്തിനു മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം, മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ്‌സ്, രണ്ട് ബഫ്ത അവാര്‍ഡുകള്‍ തുടങ്ങിയവ ലഭിച്ചിരുന്നു.   1962ല്‍ പുറത്തിറങ്ങിയ ‘ഡോ. നോ’ മുതല്‍ 1983ല്‍ പുറത്തിറങ്ങിയ ‘നെവര്‍ സേ നെവര്‍ എഗെയിന്‍’ എന്ന ചിത്രം വരെയുള്ള ഏഴു ബോണ്ട് ചിത്രങ്ങളിലാണ് കോണറി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്….

Read More

കാപ്പാട് ബീച്ചില്‍ നാളെ മുതല്‍ പ്രവേശനം അനുവദിക്കും

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാപ്പാട് ബീച്ചില്‍ നാളെ മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ മാത്രമേ വാഹന പാര്‍ക്കിങ് അനുവദിക്കൂ. പ്രകൃതി സൗഹൃദ ബീച്ചുകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്. ഇവിടെ വാഹന പാര്‍ക്കിങ്ങിന് തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപയും മുച്ചക്ര /…

Read More

ഡൽഹിക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം; വിജയം 9 വിക്കറ്റിന്

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ഡൽഹി കാപിറ്റൽസിനെ 9 വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 9 വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ 14.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യം കണ്ടു മുംബൈക്കായി ഇഷാൻ കിഷൻ അർധ സെഞ്ച്വറി നേടി. 47 പന്തിൽ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 72 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ക്വിന്റൺ ഡികോക് 26 റൺസെടുത്ത്…

Read More

ഇന്ന് സംസ്ഥാനത്ത് 27 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 27 മരണങ്ങളാണ്  കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി. സോമന്‍ (63), എറണാകുളം ഉദ്യോഗമണ്ഡലം സ്വദേശി ടി.ടി. വര്‍ഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളികവല സ്വദേശി അബ്ദുള്‍ റഹ്മാന്‍ (82), പാരാപ്പിള്ളി സ്വദേശി സി.വി….

Read More

സംസ്ഥാനത്ത് പുതുതായി 8 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈൻമെന്റ് സോൺ വാർഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂർ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസർഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

7330 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 91,190 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 562, കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂർ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂർ 480, കാസർഗോഡ് 162 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി

തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി. പാർക്കിനുള്ളിൽ നിന്ന് തന്നെയാണ് കടുവയെ കണ്ടെത്തിയത്. കടുവ ഫെൻസിംഗിന്റെ ഉള്ളിൽ തന്നെയുള്ളതായാണ് കണ്ടെത്തിയത്. കടുവയെ മയക്ക് വെടിവച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വയനാട് ചിയമ്പം മേഖലയിൽ നിന്നും എത്തിച്ച കടുവയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ചാടിപ്പോയത്. ട്രീറ്റ്‌മെന്റ് കൂടിനുള്ളിൽ ഇട്ടിരുന്ന കടുവ കമ്പി വഴിയാണ് പുറത്തേക്ക് പോയത്. കടുവ പുറത്ത് നിൽക്കുന്നത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാണുകയും ചെയ്തു….

Read More

വയനാട്ടിൽ 145 പേര്‍ക്ക് കൂടി കോവിഡ്; 88 പേര്‍ക്ക് രോഗമുക്തി, 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (31.10.20) 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 88 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7075 ആയി. 6142 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 885 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 387 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കൊവിഡ്, 27 മരണം; 7330 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂർ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂർ 337, പത്തനംതിട്ട 203, കാസർഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശി സോമശേഖരൻ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി…

Read More

ഇടുക്കിയില്‍ അഞ്ച് വയസുകാരന് ക്രൂരമർദനം; തലയോട്ടി പൊട്ടി, ആന്തരിക രക്തസ്രാവം

ഇടുക്കിയില്‍ ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം. അസം സ്വദേശിയായ കുട്ടിക്കാണ് അച്ഛന്റെ സഹോദരന്റെ മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടി, ആന്തരിക രക്തസ്രാവവുമുണ്ട്. നേരത്തെയും പ്രതി നിരവധി തവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. ഇത് നിര്‍ത്തണമെന്ന് ആശാപ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. മരപ്പണിക്കാരായ കുടുംബം അസമില്‍ നിന്നെത്തി ഒരു വര്‍ഷമായി ഇടുക്കി ഉണ്ടപ്ലാവിലാണ് താമസം. വെള്ളിയാഴ്ച വെെകിട്ടാണ് കുട്ടിയ ക്രൂരമായി മര്‍ദ്ദിച്ചത്. രാത്രി ശരീരിക അസ്വസ്ഥ ഉണ്ടായപ്പോഴാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില…

Read More