സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂർ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂർ 337, പത്തനംതിട്ട 203, കാസർഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കൊല്ലം അഞ്ചൽ സ്വദേശി സോമശേഖരൻ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമൻ (56), ചേർത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പൻ (55), കൂടല്ലൂർ സ്വദേശി എം.ജി. സോമൻ (63), എറണാകുളം ഉദ്യോഗമണ്ഡലം സ്വദേശി ടി.ടി. വർഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളികവല സ്വദേശി അബ്ദുൾ റഹ്മാൻ (82), പാരാപ്പിള്ളി സ്വദേശി സി.വി. ബാബു (61), കൊച്ചി സ്വദേശി കെ.ആർ. പുരുഷോത്തമൻ (74), കാക്കനാട് സ്വദേശി ഔസേപ്പ് (80), ഈസ്റ്റ് ഒക്കൽ സ്വദേശി തോമസ് (67), തൃശൂർ എരുമപ്പെട്ടി സ്വദേശി മോഹൻ (57), ചങ്ങലൂർ സ്വദേശി ചാക്കോ (73), പഴഞ്ഞി സ്വദേശി റോയ് പി ഡേവിഡ് (72), ചാമക്കാല സ്വദേശി ചന്ദ്രൻ (73), ആനന്ദപുരം സ്വദേശി ഗോവിന്ദൻ (74), പേരമംഗലം സ്വദേശി പൗളി ജോസഫ് (57), പാലക്കാട് കൊടുവായൂർ സ്വദേശി കൃഷ്ണൻ (49), കൊപ്പം സ്വദേശി വി. വിജയൻ (59), മലപ്പുറം വെളിയങ്കോട് സ്വദേശിനി അയിഷുമ്മ (85), കുളത്തൂർ സ്വദേശി ഇബ്രാഹിം (63), കോഴിക്കോട് കക്കോടി സ്വദേശിനി പ്രഭാവതി (47), ചങ്ങരോത്ത് സ്വദേശി ബാലകൃഷ്ണൻ (83), താമരശേരി സ്വദേശിനി സുബൈദ (57), വയനാട് മേപ്പാടി സ്വദേശിനി കോചി (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1484 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 826, തൃശൂർ 1104, കോഴിക്കോട് 797, തിരുവനന്തപുരം 643, മലപ്പുറം 719, കൊല്ലം 735, ആലപ്പുഴ 635, കോട്ടയം 580, പാലക്കാട് 287, കണ്ണൂർ 248, പത്തനംതിട്ട 152, കാസർഗോഡ് 143, വയനാട് 139, ഇടുക്കി 41 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
62 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, കണ്ണൂർ 10, തിരുവനന്തപുരം, മലപ്പുറം 7 വീതം, എറണാകുളം, കാസർഗോഡ് 6 വീതം, തൃശൂർ 4, പത്തനംതിട്ട 3, പാലക്കാട് 2, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.