സിഡ്‌നി ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിൽ. ഓസ്‌ട്രേലിയ നേരത്തെ 338 റൺസിന് ഒന്നാമിന്നിംഗ്‌സിൽ പുറത്തായിരുന്നു. ഇന്ത്യ ഇപ്പോഴും 242 റൺസ് പിന്നിലാണ്
രോഹിതും ശുഭ്മാൻ ഗില്ലും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്‌സ് തുടങ്ങിയത്. ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു. 26 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. സ്‌കോർ 85ൽ നിൽക്കെ ശുഭ്മാൻ ഗില്ലും പുറത്തായി
101 പന്തിൽ എട്ട് ഫോർ ഉൾപ്പെടെ 50 റൺസാണ് ഗിൽ എടുത്തത്. പിന്നാലെ ക്രീസിൽ ഒന്നിച്ച പൂജാരയും രഹാനെയും ചേർന്ന് കൂടുതൽ പരുക്കില്ലാതെ രണ്ടാം ദിനം അവസാനിപ്പിക്കുകയായിരുന്നു. അവസാന സെഷനിൽ ഇന്ത്യൻ ബാറ്റിംഗ് ഇഴഞ്ഞാണ് നീങ്ങിയത്. അവസാന പത്ത് ഓവറിൽ ഇന്ത്യ കൂട്ടിച്ചേർത്തത് 10 റൺസ് മാത്രമാണ്.
പൂജാര 9 റൺസുമായും രഹാനെ 5 റൺസുമായും ക്രീസിലുണ്ട്. നേരത്തെ ഓസീസ് ഒന്നാമിന്നിംഗ്‌സിൽ 338 റൺസിന് പുറത്തായി. ഓസീസിന് വേണ്ടി സ്മിത്ത് സെഞ്ച്വറി തികച്ചു. സ്മിത്ത് 131 റൺസെടുത്തു.