സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഓസീസിന് 7 വിക്കറ്റുകൾ നഷ്ടപ്പെട്ടു. 166ന് 2 വിക്കറ്റ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ഇന്ന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയാണ് ഓസീസ് ഇന്നിംഗ്‌സിലെ ഹൈലറ്റ്. അതേസമയം മാർനസ് ലാബുഷെയ്‌ന് 9 റൺസ് അകലെ സെഞ്ച്വറി നഷ്ടമായി
ഓസീസ് നിലവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് എന്ന നിലയിലാണ്. 102 റൺസുമായി സ്മിത്ത് ക്രീസിലുണ്ട്. 10 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് സ്മിത്തിനൊപ്പം. ലാബുഷെയ്ൻ 91 റൺസിന് ഇന്ന് പുറത്തായി. മാത്യു വെയ്ഡ് 13 റൺസും നായകൻ ടിം പെയ്ൻ ഒരു റൺസിനും വീണു
പാറ്റ് കമ്മിൻസ്, കാമറൂൺ ഗ്രീൻ എന്നിവർ പൂജ്യത്തിന് പുറത്തായി. ഇന്ത്യക്ക് വേണ്ടി രവിന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. ബുമ്ര രണ്ടും സിറാജ്, സെയ്‌നി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി