കൽപ്പറ്റ: പരിശോധനകൾക്കിടയിലും വയനാട് വഴി ലഹരിക്കടത്ത് സജീവം. ഇന്നലെ നടത്തിയ പരിശോധനയിൻ മുത്തങ്ങയിൽ 3 ലക്ഷത്തോളം രൂപയുടെ പാൻ മസാല സഹിതം ഒരാൾ പിടിയിലായിരുന്നു. . കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ച് മൈസൂരിൽ നിന്നും വന്ന KL 11 N 1300 അശോക് ലെയ്ലാൻഡ് ലോറിയിൽ കാലിത്തീറ്റ, മുത്താറി ലോഡിൽ ഒളിപ്പിച്ചുകടത്തിയ 210 കിലോ ഗ്രാം 700 പാക്കറ്റ് ഹാൻസ് പിടികൂടിയത്. ഇതിന് 3 ലക്ഷത്തോളം രൂപ വിൽപ്പന വില കുണ്ട്..ലോറി ഡ്രൈവർ കോഴിക്കാട് താമരശ്ശേരി വാവാട് സ്വദേശി ഷാഹുൽ ഹമീദ് നെ, (51) എക്സൈസ് പിടികൂടി. ഇയാളെയും ലോഡും ലോറിയും 210 kg പുകയില ഉത്പന്നങ്ങളും തുടർനടപടികൾക്കായി ഇന്ന് രാവിലെ സുൽത്താൻ ബത്തേരി പോലീസിന് കൈമാറി. എക്‌സൈസ് ഇൻസ്‌പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അടുത്തിടെയായി വൻതോതിൽ ലഹരി കടത്തുന്ന ഇടനാഴിയായി വയനാട് മാറിയിട്ടുണ്ട് ‘