പക്ഷിപ്പനി: ഇറച്ചികോഴികൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ

ചെന്നൈ : കേരളത്തില്‍ നിന്ന് എത്തുന്ന ഇറച്ചികോഴികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിലേക്ക് ഇറച്ചി കോഴികളുമായി കേരളത്തില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ തിരിച്ചയക്കുകയാണ് ഇപ്പോള്‍. കൂടാതെ തമിഴ്‍നാട് സര്‍ക്കാര്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും അണുമുക്തമാക്കുകയും ചെയ്യും.   പാലക്കാട് ജില്ലയിലെ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷി പുരം നടുപുണ്ണി, ചെമ്മണാം പതി, ആനക്കട്ടി എന്നിവിടങ്ങളിലാണ് പരിശോധന….

Read More

വിനാശകാരിയായ ഇടിമിന്നലിനു പിന്നില്‍ കടലിലുണ്ടായ വലിയ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും പിന്നില്‍ അറബിക്കടലില്‍ ഉണ്ടായ ചക്രവാതചുഴി. ഇതോടെ വിവിധ ജില്ലകളില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി പത്ത് ജില്ലകളില്‍ കഴിഞ്ഞ ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യൊല്ലോ അലര്‍ട്ടായിരിക്കും. അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപം…

Read More

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും പാടിച്ചിറ സെക്ഷനിലെ മാടല്‍,  പാതിരി മാവിന്‍ചുവട്, മൂന്നുപാലം, ഒസള്ളി, ചേലൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ   വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ പഴഞ്ചന വെള്ളമുണ്ട ഹൈസ്‌കൂള്‍, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഇന്നും (ശനി),  അംബേദ്കര്‍, പാതിരിച്ചാല്‍, കോഫീ മില്‍, പുലിക്കാട്, ആറുവള്‍, ചെറുകര എന്നിവിടങ്ങളില്‍ തിങ്കള്‍ (ജനുവരി 11) രാവിലെ   രാവിലെ 8.30 മുതല്‍ 5.30 വരെയും  പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മീനങ്ങാടി…

Read More

നടവയൽ നെല്ലിക്കുന്നേൽ എൻ. സജി ജോസ് (49) നിര്യാതനായി

നടവയൽ നെല്ലിക്കുന്നേൽ എൻ. സജി ജോസ് (49) നിര്യാതനായി. സംസ്കാരം ശനിയാഴ്ച  രാവിലെ 9 ന്  നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ. ഭാര്യ ബിന്ദു.  മക്കൾ :അനിൽഡ, അലീന,റോസ്ന.

Read More

വയനാട് മെഡിക്കൽ കോളേജ് താൽകാലികമായി ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം: പി.കെ. ജയലക്ഷ്മി

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിലെ ഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്നും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നത് വരെ താൽകാലികമായി ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കണമെന്നും മുൻ മന്ത്രിയും കെ പി . സി.സി. ജനറൽ സെക്രട്ടറിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് പകരം മുട്ടുന്യായങ്ങൾ പറഞ്ഞ് അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാർ .താൽകാലികമായി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇപ്പോൾ ജില്ലാ…

Read More

സംസ്ഥാനത്ത് പുതുതായി 3 ഹോട്ട് സ്‌പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ മറ്റത്തൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 9), പത്തനംതിട്ട ജില്ലയിലെ മലയാലപുഴ (സബ് വാർഡ് 7), തോട്ടപ്പുഴശേരി (സബ് വാർഡ് 1, 2, 6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയം; ജനുവരി 15ന് വീണ്ടും ചർച്ച

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു. ജനുവരി 15ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കർഷക സംഘടനകൾ ഇന്നും ആവർത്തിച്ചു അതേസമയം നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം കേന്ദ്രം വീണ്ടും തള്ളി. പുതിയ നിയമങ്ങളിൽ തർക്കമുള്ള വ്യവസ്ഥകളിൻ മേൽ ചർച്ച നടത്താമെന്ന ഔദാര്യമാണ് കേന്ദ്രം സ്വീകരിച്ചത്. കാർഷിക നിയമങ്ങളെ വലിയൊരു വിഭാഗം കർഷകർ സ്വാഗതം ചെയ്തിട്ടുണ്ടെന്നും രാജ്യതാത്പര്യം മനസ്സിൽ വെച്ച് ചിന്തിക്കണമെന്നും കേന്ദ്രം…

Read More

വയനാട് ‍ജില്ലയിൽ 238 പേര്‍ക്ക് കൂടി കോവിഡ്;126 പേര്‍ക്ക് രോഗമുക്തി,  234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (8.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18395 ആയി. 15731 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം….

Read More

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട് 238, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന…

Read More

നഖം സുന്ദരമാവുന്നതിനും ആരോഗ്യത്തിനും ഉറപ്പിനും വേണ്ടി ചില കാര്യങ്ങള്‍

നഖത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച് നീരും വെളിച്ചെണ്ണയും ഉത്തമമാണ്. ഇത് നിങ്ങള്‍ക്ക് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എപ്പോള്‍ വേണമെങ്കിലും നഖത്തില്‍ ഇവ പ്രയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന പല hiഅസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നഖങ്ങള്‍ നല്ല നീളത്തിലും നല്ല ആകൃതിയിലും ഇരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് പല വിധത്തിലുള്ള സെറം ഉപയോഗിക്കുന്നവരാണ് പലരും. അതിന് വേണ്ടി ഒരു ടേബിള്‍ സ്പൂണ്‍ ശുദ്ധമായ ഓറഞ്ച് ജ്യൂസ്, ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത്, ബദാം…

Read More