വയനാട് മെഡിക്കൽ കോളേജ് താൽകാലികമായി ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം: പി.കെ. ജയലക്ഷ്മി

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിലെ ഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്നും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നത് വരെ താൽകാലികമായി ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കണമെന്നും മുൻ മന്ത്രിയും കെ പി . സി.സി. ജനറൽ സെക്രട്ടറിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് പകരം മുട്ടുന്യായങ്ങൾ പറഞ്ഞ് അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാർ .താൽകാലികമായി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇപ്പോൾ ജില്ലാ ആശുപത്രിയിലുണ്ട്. യു.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് പ്രഖ്യാപിച്ച ശ്രീചിത്തിര മെഡിക്കൽ സെൻ്ററിൻ്റെ ഉപകേന്ദ്രവും എൽ.ഡി.എഫ്. സർക്കാർ ഇല്ലാതാക്കി. മാനന്തവാടി എം.എൽ.എ ഇക്കാര്യങ്ങളിൽ താൽപ്പര്യമെടുക്കുന്നില്ലന്നും ജയലക്ഷ്മി ആരോപിച്ചു.