മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം – വയനാട് മെഡിക്കൽ കോളേജ് വികസന സമിതി

വയനാട് മെഡിക്കൽ കോളേജ് താല്ക്കാലികമായി ഗവ: ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം – വയനാട് മെഡിക്കൽ കോളേജ് വികസന സമിതി .                                      വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന ഗവ: മെഡിക്കൽ കോളേജിന്റെ പ്രവർത്തനം   താല്ക്കാലികമായി ഉടന്നെ തന്നെ ജില്ലാ ആശുപത്രിയിൽ ആരംഭിക്കുവാൻ ഗവൺമെൻ്റ് നടപടി സ്വികരിക്കണമെന്ന് വയനാട് ജില്ലാ മെഡിക്കൽ കോളേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വയനാട് വിംസ് മെഡിക്കൽ കോളേജ് ഉടൻ എറ്റെടുക്കേണ്ടതില്ലെന്ന ഇന്നത്തെ മന്ത്രിസഭാതീരുമാനം സ്വാഗതാർഹമാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞമാസം 28 ന് വയനാട് ജില്ല സന്ദർശിച്ച മുഖ്യ മന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാശുപത്രിയിൽ കഴിഞ്ഞയേതാനും വർഷങ്ങളായി സംസ്ഥാന ഗവൺ മെൻറിൻ്റെ യും ആരോഗ്യ വകുപ്പിന്റെയും കാര്യക്ഷമമായ നവീകരണ പദ്ധതികളുടെയും വികസന കർമ്മ പരിപാടികളുടെയും ഫലമായി മെഡിക്കൽ കോളേജ് ആരംഭിക്കുവാനുള്ള  മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുവാൻ സാധിച്ചിട്ടുണ്ട്.നമ്മുടെ സംസ്ഥാനത്ത് 2011 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച എല്ലാ മെഡിക്കൽ കോളജുകളും തുടക്കത്തിൽ ജില്ലാ ആശുപത്രികളോട് ചേർന്നാണ് ആരംഭിച്ചത്. മാനന്തവാടിയിലെ പൊതുപ്രവർത്തകരായ ബാബുഫിലിപ്പ്, കെ.എ ആന്റണി, ഈ എം ശ്രീധരൻ മാസ്റ്റർ, സിറിയിക്ക് ഫിലിപ്പ് തുടങ്ങിയ പതിനഞ്ചോളം  പേർ ച്ചേർന്ന് കേരള  ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ     ആസ്പിരേഷണൽ മെഡിക്കൽ കോളേജ് കേന്ദ്ര ഗവൺമെന്റിൻ്റെ 75 % സഹായത്തോടെ ജില്ലാ അശുപത്രിയിൽ മെസിക്കൽ കോളേജ് ആരംഭിക്കുവാൻ നടപടി സ്വികരിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അനുകൂല സാഹചര്യം ഉപയോഗിച്ച് പിന്നീട് ആരോഗ്യവകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ സ്ഥിരം കെട്ടിടങ്ങളും മറ്റും നിർമ്മിക്കുവാനും സാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ചെയർമാൻ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.എ. ആന്റണി, ബാബുഫിലിപ്പ്, സിറിയിക് ഫിലിപ്പ്,കെ.എം ഷിനോജ് , ഈ എം ശ്രീധരൻ മാസ്റ്റർ , അഡ്വ ജോർജ് വാതു പറമ്പിൽ, ലോറൻസ് കെ ജെ എന്നിവർ പ്രസംഗിച്ചു.