വയനാട് മാനന്തവാടി – ക്ഷേത്ര കാണിക്കവഞ്ചിയിൽ മോഷണശ്രമം
മാനന്തവാടി – ക്ഷേത്ര കാണിക്കവഞ്ചിയിൽ മോഷണശ്രമം. ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ ഭാഗമായി ഒഴക്കോടി നാഷണൽ എൽ.പി.സ്ക്കൂളിന് സമീപം റോഡരികിൽ സ്ഥാപിച്ച കാണിക്കവഞ്ചിയുടെ പൂട്ടാണ് തകർത്തത്.വ്യത്യസ്ത സ്ഥലങ്ങിലായി രണ്ട് പുട്ടുകളുണ്ടായിരുന്നു ഇതിൽ ഒരു പൂട്ട് മാത്രമാണ് തകർക്കാനായത്. അതു കൊണ്ട് പണം നഷ്ടപ്പെട്ടിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് മോഷണശ്രമം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ മാനന്തവാടി പോലീസ് കേസെടുക്കുകയും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു