വയനാട് വിംസ്; മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത  പരിശോധിക്കുന്നതിൻ്റെ ഭാഗമായി വിദഗ്ധ സമിതി ആശുപത്രി സന്ദർശിച്ചു

കൽപ്പറ്റ:വിംസ് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത  പരിശോധിക്കുന്നതിൻ്റെ ഭാഗമായി വിദഗ്ധ സമിതി ആശുപത്രി സന്ദർശിച്ചു.. ഡോക്ടർ ആസാദ് മൂപ്പൻ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്  വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി സന്ദർശിച്ചത്. പതിനൊന്നംഗ സംഘത്തിലെ 5 പേരാണ് ഇന്ന് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനകൾ നടത്തി റിപ്പോർട്ട് നൽകുക യാണ് സമിതി യുടെ ചുമതല.

സർക്കാർ നിശ്ചയിക്കുന്ന വിലയിൽ നിന്നും 250 കോടിയുടെ ചാരിറ്റി ഫണ്ട് ആസാദ് മൂപ്പൻ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പരിചയ സമ്പന്നരായ സമിതി പരിശോധന പൂർത്തിയാക്കി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കൽപറ്റ MLA പറഞ്ഞു.