ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കളി പുരോഗമിക്കുമ്പോൾ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച ´. രണ്ടാമിന്നിംഗ്‌സ് തുടരുന്ന ഇന്ത്യക്ക് 15 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് കളി ആരംഭിച്ചത്.
ബുമ്ര, ചേതേശ്വർ പൂജാര, മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യക്ക് നിലവിൽ 68 റൺസിന്റെ ലീഡുണ്ട്. രണ്ടാമിന്നിംഗ്‌സിൽ 200 റൺസ് എങ്കിലും കൂട്ടിച്ചേർക്കാൻ ആയില്ലെങ്കിൽ കനത്ത പരാജയമാകും ഇന്ത്യയെ കാത്തിരിക്കുന്നത്
അജിങ്ക്യ രഹാനെയും കോഹ്ലിയുമാണ് ക്രീസിൽ. നാല് റൺസെടുത്ത പൃഥ്വി ഷായെ ഇന്നലെ തന്നെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. 2 റൺസെടുത്ത ബുമ്ര, പൂജ്യത്തിന് പൂജാര, 9 റൺസുമായി മായങ്ക് എന്നിവരാണ് ഇന്ന് പുറത്തായത്. മൂന്ന് വിക്കറ്റുകൾ കമ്മിൻസ് വീഴ്ത്തിയപ്പോൾ ഹേസിൽവുഡ് ഒരു വിക്കറ്റെടുത്തു