കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ വിയോഗം തീരാ നഷ്ടം: കോൺഗ്രസ്സ് സേവാദൾ

 

ബത്തേരി: വയനാടിൻ്റെ നാനാ തലങ്ങളിലും വികസനത്തിനായി മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും അടിസ്ഥാന വർഗ്ഗക്കാരെയും താഴെ തട്ടിലുള്ള പ്രവർത്ത കാരെയും നേതൃനിരയിലേയ്ക്ക് ഉയർത്തികെണ്ടുവരുകയും വയനാടിനെ കേരള ഭൂപടത്തിൽ അടയാളപ്പെടുത്തിയ സമുന്നതനായ ജന നേതാവിനെയുമാണ് കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ വിയോഗത്തോടെ നഷ്ടപ്പെട്ടതെന്ന് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.. വയനാടിന്റെ സമഗ്ര വളർച്ചയ്ക് നിസ്തുല സംഭാവന നൽകിയ ഭരണാധികാരി ആയിരുന്നു കെ കെ രാമചന്ദ്രൻ മാസ്റ്റർ ‘ ജില്ലാ പ്രസിഡന്റ്‌ അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു.. നീക്സൺ ജോർജ്.രാജൻ എം നായ ർ, വി.എം ജയ്സൺ അതുൽ തോമസ്, സവിജ്യ വർഗ്ഗീസ്, സുപ്രിയ അനീൽ വിലാസിനി കെ.ജി. സജിത ശിവകുമാർ ,പ്രജിത രവി, ശ്രീജഗോപിനാഥ്, മായ രാജൻ, ഷീനില ഉണ്ണികൃഷ്ണൻ, രമാ ഹരിഹരൻ തുടങ്ങിയവർ സംസാരിച്ചു.