ബാങ്കുകൾ കടക്കാരെ ഉപദ്രവിക്കരുത്. കോൺഗ്രസ്സ് സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ

കൽപ്പറ്റ: കടം ഈടാക്കുവാനായി നിയമങ്ങളെ മറികടന്നുകൊണ്ടു പോലും പല ബാങ്കുകളും അമിതാവേശം കാട്ടി കടക്കാരെ ഉപദ്രവിക്കുന്നതായി കോൺഗ്രസ് സേവാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ ആരോപിച്ചു.

പെട്ടെന്ന് കടം ഈടാക്കാൻ ബാങ്കുകൾക്ക് അനുകൂലം ആയിട്ടുള്ള “സർഫാസി നിയമം” അമിതമായി ഉപയോഗപ്പെടുത്താനും പല ബാങ്കുകളും തുനിയുന്നത് അംഗീകരിക്കാനാവില്ല. കർഷകർ, എസ്.സി/എസ്.ടി വിഭാഗങ്ങൾ , എന്നിങ്ങനെ പലരെയും സർഫാസി നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എങ്കിലും പല ബാങ്കുകളും അത് മറന്നു അവർക്കെതിരെ നടപടികളുമായി നീങ്ങുകയാണ്.

മൊറട്ടോറിയം നീട്ടുവാൻ ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര ഗവൺമെൻറ് സ്വീകരിക്കുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതിനിടെ കർഷകരേയും കടക്കാരെയും ഈ കൊറോണക്കാലത്ത് ബുദ്ധിമുട്ടിക്കുന്ന ബാങ്കുകൾ ആ നടപടികളിൽനിന്ന് പിന്മാറണം …. അനിൽ എസ് നായർ ആവശ്യപ്പെട്ടു .