മുട്ടിൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുട്ടിൽ ടൗൺ കമ്മറ്റി യുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. മുട്ടിൽ പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെയും, വികസന മുരടിപ്പിനെതിരെയും, പ്രതിപക്ഷ അംഗങ്ങളോടുള്ള അവഗണനക്കെതിരെയും പ്രതിഷേധിച്ചുള്ള ഉപവാസ സമരം കെ.പി.സി.സി അംഗവും ഐ.എൻ. ടി. യൂ. സി. ജില്ലാ പ്രസിഡണ്ടുമായ പി.പി. ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്ത നിവാരണ സേനയുടെ വാട്സ് അപ്പ് ഗ്രൂപ്പീലേക്ക് അസ്ലീല സന്ദേശമയച്ച മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു. മുട്ടിൽ ടൗൺ കോൺഗ്രസ്സ് കമ്മറ്റി ഫൈസൽ പാപ്പിന സ്വാഗതം പറഞ്ഞ ഉപവാസ സമരത്തിന് പ്രസിഡണ്ട് എം. ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. മുട്ടിൽ മണ്ഡലം സെക്രട്ടറി മുസ്തഫ പയന്തോത്ത്, കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് അംഗം എം.ഒ. ദേവസ്യ, മുട്ടിൽ പഞ്ചായത്ത് സ്റ്റാൻ്റിക്ക് കമ്മറ്റി അംഗം മിനി, കൽപ്പറ്റ ബ്ളോക്ക് കോൺഗ്രസ്സ് കമ്മറ്റിയംഗം പി. പത്മനാഭൻ , ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് ബാബു പിണ്ടിപ്പുഴ, സേവാദൾ കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ഷിജു ഗോപാൽ, എന്നിവർ പ്രസംഗിച്ചു. പി.പി. ബീൻഷാദ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു,
The Best Online Portal in Malayalam