വയനാട്ടിലെ പുതിയ കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചു
അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും (1 മുതൽ 20 വരെ) 04.09.20 ന് ഉച്ചയ്ക്ക് 12 മുതൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും (1 മുതൽ 20 വരെ) 04.09.20 ന് ഉച്ചയ്ക്ക് 12 മുതൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
ക്യാംപ് നൗ: ലയണല്‍ മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള തര്‍ക്കം തീരുന്നതിന്റെ സൂചനകള്‍ നല്‍കി താരത്തിന്റെ പിതാവ്. ഈ സീസണ്‍ മെസ്സി ബാഴ്സയില്‍തന്നെ തുടരുമെന്നാണ് മെസ്സിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ബാഴ്സയുമായുള്ള ചര്‍ച്ച തുടരുകയാണെന്നും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബാഴ്സലോണയും മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ജെ മെസ്സിയും തമ്മിലുള്ള ചര്‍ച്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഈ വര്‍ഷം ബാഴ്സലോണ വിടുന്നത് ബുദ്ധിമുണ്ടാണ്. നിരവധി നിയമനടപടികള്‍ മുന്നിലുണ്ട്. ഫ്രീ ട്രാന്‍സ്ഫര്‍ കാലാവധി 2021ല്‍ കഴിയും. ഇതോടെ…
മീനങ്ങാടി പഞ്ചായത്ത് പൂർണ്ണമായും കണ്ടയ്ൻമെന്റ് ആക്കിയത്തിനാൽ താഴെ പറയുന്ന റോഡുകൾ പൂർണ്ണമായും അടച്ചിരിക്കുന്നു. മണിവയൽ- എ.കെ.ജി റോഡ് സൊസൈറ്റി കവല- മീനങ്ങാടി റോഡ് യൂക്കാലി കവല- മീനങ്ങാടി റോഡ് അമ്മായി കവല – അപ്പാട് റോഡ് പുല്ലുമല – കൃഷ്ണഗിരി റോഡ് സി.സി – ആവയൽ റോഡ് അരിവയൽ – ആവയൽ റോഡ് നമ്പീശൻ പടി- പാതിരിപ്പാലം റോഡ് കുംബ്ലെറി – മീനങ്ങാടി റോഡ് ചീരാംകുന്ന് – മീനങ്ങാടി റോഡ് കൽപ്പന എസ്റ്റേറ്റ് – കൃഷ്ണഗിരി റോഡ്…
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (03.09) പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. 185 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2977 പേര്‍. ഇന്ന് വന്ന 26 പേര്‍ ഉള്‍പ്പെടെ 247 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 969 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 52160 സാമ്പിളുകളില്‍ 50205 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 48645 നെഗറ്റീവും 1560 പോസിറ്റീവുമാണ്.
ബത്തേരി: അനാഥയും വൃദ്ധയുമായ സ്ത്രീ കോവിഡ് കാലത്ത് തല ചായ്ക്കാനിടം തേടി അലയുന്നു. ചീരാൽ കളന്നൂർ കുന്ന് ആയിഷയാണ് ചീരാലും പരിസരങ്ങളിലുമായി അലയുന്നത്. മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവർക്ക് അഭയം നൽകാനും ആരും തയ്യാറാകുന്നില്ല. നാട്ടുകാർ സാമൂഹ്യക്ഷേമ വകുപ്പിനെയും, പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും ആരും ഏറ്റെടുക്കാനും ഇതുവരെ തയ്യാറായിട്ടില്ല. കലക്ടറുടെ പ്രത്യേക നിർദ്ദേശത്തിലൂടെ മാത്രമെ ഏറ്റെടുക്കാനാവൂ എന്നാണ് വകുപ്പുകൾ വ്യക്തമാക്കുന്നത്. . വന്യമൃഗശല്യമടക്കമുള്ള പ്രദേശത്ത് മാനുഷികമായ യാതൊരു പരിഗണനയും കിട്ടാതെ പോകുന്ന ഇവരുടെ ദുരവസ്ഥയെ ആർക്ക് പരിഹരിക്കാനാവുമെന്നുമറിയില്ല….
സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1950 പേർ. ഇതിൽ കൂടുതലും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 343 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 212 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി കൂടാതെ കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ 22 നിന്നുള്ള പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 209 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും,…
സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1391 പേർക്ക്. അതിൽ 156 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 299 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 135 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 122 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കൂടാതെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 97 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 90 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള…
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,342 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,55,568 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,80,540 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,168 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,135 പേര്‍…
ഇന്ന് സംസ്ഥാനത്ത് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ മേലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 4, 5), നെന്മണിക്കര (സബ് വാര്‍ഡ് 1, 2), തളിക്കുളം (വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുറിച്ചി (1), ഉഴവൂര്‍ (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 6), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 1, 13), കൊല്ലം ജില്ലയിലെ മൈലം (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും…
വയനാട് ജില്ലയില്‍ ഇന്ന് (03.09.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര്‍ രോഗമുക്തരായി. 222 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവർ: മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശികളായ 7 പേർ (6 പുരുഷന്മാർ…