ബത്തേരി: അനാഥയും വൃദ്ധയുമായ സ്ത്രീ കോവിഡ് കാലത്ത് തല ചായ്ക്കാനിടം തേടി അലയുന്നു. ചീരാൽ കളന്നൂർ കുന്ന് ആയിഷയാണ് ചീരാലും പരിസരങ്ങളിലുമായി അലയുന്നത്. മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവർക്ക് അഭയം നൽകാനും ആരും തയ്യാറാകുന്നില്ല. നാട്ടുകാർ സാമൂഹ്യക്ഷേമ വകുപ്പിനെയും, പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും ആരും ഏറ്റെടുക്കാനും ഇതുവരെ തയ്യാറായിട്ടില്ല. കലക്ടറുടെ പ്രത്യേക നിർദ്ദേശത്തിലൂടെ മാത്രമെ ഏറ്റെടുക്കാനാവൂ എന്നാണ് വകുപ്പുകൾ വ്യക്തമാക്കുന്നത്. . വന്യമൃഗശല്യമടക്കമുള്ള പ്രദേശത്ത് മാനുഷികമായ യാതൊരു പരിഗണനയും കിട്ടാതെ പോകുന്ന ഇവരുടെ ദുരവസ്ഥയെ ആർക്ക് പരിഹരിക്കാനാവുമെന്നുമറിയില്ല. പോലീസ് ഒരു ദിവസത്തേക്ക് ചീരാൽ മദ്രസ്സ ഹാളിൽ പ്രവേശിപ്പിച്ച ഇവർ അവിടെ ഏകയായി കഴിയുകയാണ്..
The Best Online Portal in Malayalam