കോഴിക്കോട് : കോവിഡ് രോഗവ്യാപന പശ്ചാതലത്തിൽ കെ എസ് എഫ് ഇ യിലെ ഓഗസ്റ്റ് മാസത്തെ ചിട്ടി ലേലം മാറ്റിവെക്കാൻ കെ എസ് എഫ് ഇ മേനേജ്മെൻ്റിനോട് കെ എസ് എഫ് ഇ ഏജൻ്റ്സ് അസോസിയേഷൻ സി ഐ ടി യു കോഴിക്കോട് ജില്ലാ സെന്റർ ആവശ്യപ്പെട്ടു
നിലവിൽ ഉറവിട മറിയാത്ത രോഗികൾ കൂടുകയും കോഴിക്കോട് കോർപേഷൻ പരിധിയിൽ 50 ഓളം വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളാവുകയും ചെയ്ത സാഹചര്യത്തിൽ ബ്രാൻഞ്ചുകളിൽ ചിട്ടി ലേലം നടന്നാൽ ജീവനക്കാർക്കും പൊതുജനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നതും ആശങ്കാജനകവും മാണ് എന്നും 480 ചിറ്റാളൻമ്മാർ വരെ ഉൾകൊള്ളുന്ന മൾട്ടി ഡിവിഷൻ പോലുള്ള ചിട്ടികൾ പല ബ്രാൻഞ്ചുകളിലും ഉണ്ട് എന്നത് വലിയ വെല്ലുവിളി ഉയർത്തുന്നു എന്നും യോഗം വിലയിരുത്തി.ചിട്ടി ലേലങ്ങൾ നടക്കുന്നതിനാൽ കണ്ടെയ്‌ൻമെൻറ് സോണുകളിൽ പോയി ചിട്ടി പണം പിരിക്കാൻ കളക്ഷൻ ഏജന്റുമാർ നിർബന്ധിതരാകും. അത് വലിയ തോതിലുള്ള സമൂഹവ്യാപനത്തിന് കാരണമാകും അതുപോലെ തന്നെ കണ്ടെയ്‌ൻമെൻറ് സോണുകളിൽ നിന്നും ചിട്ടി വരിക്കാർ ലേലത്തിൽ പങ്കെടുക്കാൻ വരുന്നതും വലിയ തോതിലുള്ള സമൂഹവ്യാപനത്തിന് കാരണമാകും.
കെ ടി ധർമ്മൻ്റ അദ്ധ്യക്ഷതയിൽ ഓൺലൈനിലൂടെ ചേർന്ന യോഗത്തിൻ സംസ്ഥാന ട്രഷർ കെ ടി യൂസഫ്, ജില്ലാ ട്രഷറർ ടി ജിനീഷ് എന്നിവർ സംസാരിച്ചു
ജോ: സെക്രട്ടറി കെ എം വിനീഷ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ഷാജി കൊടുവള്ളി നന്ദിയും പറഞ്ഞു.