അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 13 കാരന്‍ മരിച്ചു;തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തംഗം പേര്യ കൈപ്പാണി റഫീഖിന്റെ മകനാണ് മരണപ്പെട്ടത്

തവിഞ്ഞാല്‍:തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തംഗം പേര്യ കൈപ്പാണി റഫീഖിന്റെയും, നസീമയുടേയും മകനും പേരിയ ഹൈസ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സിയാദ് (13) ആണ് മരിച്ചത്. വൈകുന്നേരത്തോടെ മാനന്തവാടി ജില്ലാശുപത്രി സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.

Read More

ചരക്കുഗതാഗതത്തിനായി കോസ് വേ തുറന്നു

മനാമ: സൗദി അറേബ്യയെയും ബഹറൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ ചരക്കുഗതാഗതത്തിനായി തുറക്കാന്‍ ബഹറൈന്‍ അനുമതി നല്‍കി. ഇന്നുമുതല്‍ ബഹറൈനില്‍ നിന്നുള്ള ട്രക്കുകള്‍ സൗദിയിലേക്ക് പോകും. സൗദി കസ്റ്റംസ് അതോറ്റിയുമായി സഹകരിച്ചാണ് ഈ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് ഏഴിനാണ് കോസ് വേ അടച്ചത്. ജൂലൈ 23ന് സൗദി പൗരന്മാര്‍ക്ക് മടങ്ങാന്‍ വേണ്ടി തുറന്നിരുന്നു. സൗദിയിലെ അല്‍ കോബാറിനെ ബഹറൈനിലെ അല്‍ ജസ്‌റയുമായി ബന്ധിപ്പിക്കുന്ന കോസ് വേയുടെ നീളം 25 കിലോമീറ്ററാണ്.

Read More

ആശങ്ക ;കൊവിഡ് സ്ഥിരീകരിക്കും മുൻപ് അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു

ദില്ലി; കൊവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്. ഞായറാഴ്ചയാണ് മന്ത്രിസഭ യോഗം നടന്നത്. അതേസമയം സാമൂഹിക അകലം പൂർണമായും പാലിച്ച് കൊണ്ടായിരുന്നു യോഗം നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന യോഗങ്ങളിൽ മന്ത്രിമാർക്ക് പങ്കെടുക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ വെച്ചിരുന്നു. താപനില പരിശോധന, ആരോഗ്യ സേതു ആപ് എന്നിവ കർശനമാക്കിയിരുന്നു. കൊവിഡിന് ശേഷം യോഗങ്ങൾ പലപ്പോഴും വീഡിയോ…

Read More

എറണാകുളത്ത് എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനും കൊവിഡ് ബാധ

എറണാകുളത്ത് പിഞ്ചുകുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. കൂത്താട്ടുകുളം സ്വദേശികളുടെ എട്ട് ദിവസം മാത്രം പ്രായമുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നാകെ 128 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 79 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 37 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇന്ന് 1169 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

തമിഴ്‌നാട് ഗവർണർക്ക് കൊവിഡ്; രാജ്ഭവനിലെ 87 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു

തമിഴ്‌നാട് ഗവർണർ ബൻവരിലാൽ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളെ തുടർന്ന് അദ്ദേഹം കഴിഞ്ഞ നാല് ദിവസമായി രാജ്ഭവനിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഗവർണറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമായാൽ വീട്ടിലേക്ക് മാറ്റുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും പൂന്തോട്ട ജീവനക്കാരനും ഉൾപ്പെടെ രാജ്ഭവനിലെ 87 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഒരാഴ്ചക്ക് മുമ്പ് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി രജിസ്ട്രാറും അടുത്ത ദിവസം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു കൊവിഡ് വ്യാപനം തമിഴ്‌നാട്ടിൽ…

Read More

ഷാര്‍ജ തീരത്ത് എണ്ണച്ചോര്‍ച്ച

ഷാര്‍ജ: ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍, കല്‍ബ തീരങ്ങളില്‍ എണ്ണച്ചോര്‍ച്ച. ചോര്‍ച്ചക്ക് കാരണമായ കപ്പലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പോലീസിന്റെയും മുനിസിപ്പാലിറ്റികളുടെയും സഹായത്തോടെ കോസ്റ്റുഗാര്‍ഡും ബീഉം എണ്ണച്ചോര്‍ച്ച തടഞ്ഞിട്ടുണ്ട്. കപ്പലുകളുടെ അനാസ്ഥ കാരണമാണ് എണ്ണച്ചോര്‍ച്ചയുണ്ടായത്. കപ്പലിലെ എണ്ണച്ചോര്‍ച്ച സമുദ്രത്തിലെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. രാജ്യത്ത് ഈ വര്‍ഷം മാത്രം മൂന്ന് എണ്ണച്ചോര്‍ച്ചകളാണുണ്ടായത്.

Read More

ഹജ്ജ് സമയത്ത് ഹറം മസ്ജിദ് അണുവിമുക്തമാക്കാന്‍ ഉപയോഗിച്ചത് 2400 ലിറ്റര്‍ സാനിറ്റൈസര്‍

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനിടെ ഹറം മസ്ജിദ് ശുദ്ധീകരിക്കാന്‍ ഉപയോഗിച്ചത് 2400 ലിറ്റര്‍ സാനിറ്റൈസര്‍. ഇതില്‍ 1500 ലിറ്റര്‍ ഉപയോഗിച്ചത് തറ അണുവിമുക്തമാക്കാനാണ്. ബാക്കി 900 ലിറ്റര്‍ സാധാരണ അണുവിമുക്തമാക്കലിനായിരുന്നു. ഇതിന് പുറമെ കാര്‍പറ്റുകളിലും നിസ്‌കാര മുസല്ലകളിലും 1050 ആഡംബര അത്തറും ഉപയോഗിച്ചു. തിരുഗേഹങ്ങളുടെ ജനറല്‍ പ്രസിഡന്‍സിയാണ് ഇക്കാര്യങ്ങളെല്ലാം നടത്തിയത്. മതാഫ്, മസാഅ്, പുറംമുറ്റം തുടങ്ങിയവയാണ് അണുവിമുക്തമാക്കിയത്. ദിവസം പത്ത് പ്രാവശ്യം ഹറം മസ്ജിദും വളപ്പുകളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. 3500 ശുചീകരണ തൊഴിലാളികളാണ് ഇത് നിര്‍വ്വഹിക്കുന്നത്.

Read More

സുൽത്താൻ ബത്തേരിക്കടുത്ത ഗോവിന്ദൻ മൂലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരിക്കടുത്ത ഗോവിന്ദൻ മൂലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലവയൽ ഗോവിന്ദൻ മൂല മണിമല മനോരാജൻ്റെ മകൾ ശ്രീഷ്ണ പ്രകൃതി(19) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് വീടിനികത്ത് മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത് . പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.അമ്പലവയൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.അമ്മ: ശ്രിജ സഹോദരി: രേഷ്മ

Read More

സംസ്ഥാനത്ത് പുതുതായി 30 ഹോട്ട് സ്‌പോട്ടുകൾ; 25 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നാന്‍മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും),…

Read More

വയനാട്ടിൽ ഇതുവരെ 15 തദ്ദേശ സ്ഥാപനങ്ങളിലെ 147 വാര്‍ഡുകളാണ് ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായുള്ളത്

വയനാട്ടിൽ ഇതുവരെ 15 തദ്ദേശ സ്ഥാപനങ്ങളിലെ 147 വാര്‍ഡുകളാണ് ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായുള്ളത് മാനന്തവാടി നഗരസഭ (36 ഡിവിഷനുകള്‍), എടവക പഞ്ചായത്ത് (20 വാര്‍ഡുകള്‍), തൊണ്ടര്‍നാട് (15), വെള്ളമുണ്ട (21), തവിഞ്ഞാല്‍ (22) എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡകളും കണ്ടെയ്ന്‍മെന്റ് പരിധിയിലാണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭ (15, 23, 24), പുല്‍പ്പള്ളി പഞ്ചായത്ത് (4), തിരുനെല്ലി (15), കണിയാമ്പറ്റ (5), പടിഞ്ഞാറത്തറ (1, 8, 12, 13, 16), നൂല്‍പ്പുഴ (14, 15, 16, 17), നെന്മേനി (1),…

Read More