ഷാര്‍ജ: ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍, കല്‍ബ തീരങ്ങളില്‍ എണ്ണച്ചോര്‍ച്ച. ചോര്‍ച്ചക്ക് കാരണമായ കപ്പലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പോലീസിന്റെയും മുനിസിപ്പാലിറ്റികളുടെയും സഹായത്തോടെ കോസ്റ്റുഗാര്‍ഡും ബീഉം എണ്ണച്ചോര്‍ച്ച തടഞ്ഞിട്ടുണ്ട്. കപ്പലുകളുടെ അനാസ്ഥ കാരണമാണ് എണ്ണച്ചോര്‍ച്ചയുണ്ടായത്.
കപ്പലിലെ എണ്ണച്ചോര്‍ച്ച സമുദ്രത്തിലെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. രാജ്യത്ത് ഈ വര്‍ഷം മാത്രം മൂന്ന് എണ്ണച്ചോര്‍ച്ചകളാണുണ്ടായത്.