മനാമ: സൗദി അറേബ്യയെയും ബഹറൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ ചരക്കുഗതാഗതത്തിനായി തുറക്കാന്‍ ബഹറൈന്‍ അനുമതി നല്‍കി. ഇന്നുമുതല്‍ ബഹറൈനില്‍ നിന്നുള്ള ട്രക്കുകള്‍ സൗദിയിലേക്ക് പോകും.
സൗദി കസ്റ്റംസ് അതോറ്റിയുമായി സഹകരിച്ചാണ് ഈ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് ഏഴിനാണ് കോസ് വേ അടച്ചത്.
ജൂലൈ 23ന് സൗദി പൗരന്മാര്‍ക്ക് മടങ്ങാന്‍ വേണ്ടി തുറന്നിരുന്നു. സൗദിയിലെ അല്‍ കോബാറിനെ ബഹറൈനിലെ അല്‍ ജസ്‌റയുമായി ബന്ധിപ്പിക്കുന്ന കോസ് വേയുടെ നീളം 25 കിലോമീറ്ററാണ്.