ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് തകർച്ച. മൂന്നാം ദിനം 12 ഓവറുകൾ പൂർത്തിയാകുമ്പോഴേക്കും ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ്
ചേതേശ്വർ പൂജാര, രോഹിത് ശർമ, റിഷഭ് പന്ത്, രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മൂന്നാം ദിനത്തിലെ ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് പൂജാരയെ നഷ്ടപ്പെട്ടു. 7 റൺസെടുത്ത പൂജാര റൺ ഔട്ടായി. തൊട്ടുപിന്നാലെ 26 റൺസെടുത്ത രോഹിതിനെ ലീച്ചിന്റെ പന്തിൽ കീപ്പർ സ്റ്റംപ് ചെയ്തു
സ്‌കോർ 65ൽ നിൽക്കെ എട്ട് റൺസെടുത്ത പന്തും പുറത്തായി. സ്‌കോർ 86ൽ 10 റൺസെടുത്ത രഹാനെയും മടങ്ങിയതോടെ ഇന്ത്യൻ തകർച്ചയിലേക്ക് വീണു. നിലവിൽ 9 റൺസുമായി കോഹ്ലിയും അക്‌സർ പട്ടേലുമാണ് ക്രീസിൽ. ഇന്ത്യക്ക് നിലവിൽ 281 റൺസിന്റെ ലീഡുണ്ട്