ഉയര്‍ന്ന തിരമാലക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: 2021 ഫെബ്രുവരി 15 വൈകുന്നേരം 05:30 മുതല്‍ ഫെബ്രുവരി 17 രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും (1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തുക 1. ഈ ദിവസങ്ങളില്‍ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയത്ത്…

Read More

വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന വീട്ടിലെത്തി നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: വിദേശത്ത് പോകുവാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന വീട്ടിലെത്തി നിര്‍വ്വഹിക്കുന്ന പദ്ധതിക്ക് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ തുടക്കം കുറിച്ചു. കോവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് തയ്യാറാകുന്നതിലെ സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാണ് വിദേശ യാത്രചെയ്യുന്നവര്‍ക്കായി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തിലും മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തിലുമാണ് സേവനം സജ്ജമാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനത്തിനുമായി വിളിക്കുക: 9847420200, 9947620100

Read More

മാണി സി കാപ്പനെ എൻ സി പിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കി

യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ മാണി സി കാപ്പനെ എൻ സി പിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കി. ഏകപക്ഷീയമായി മുന്നണി മാറ്റം പ്രഖ്യാപിച്ചതാണ് കാരണം. സംഘടനാവിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് പുറത്താക്കൽ ശരദ് പവാറിന്റെ നിർദേശത്തെ തുടർന്നാണ് കാപ്പനെ പുറത്താക്കിയതെന്ന് എൻസിപി സെക്രട്ടറി എസ് ആർ കോലി വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാപ്പൻ ഇടതുമുന്നണി വിട്ട് യുഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങളിലേക്ക് കാപ്പൻ കടന്നിരുന്നു.

Read More

ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ്;104 പേര്‍ക്ക് രോഗമുക്തി,69 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (15.02.21) 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 104 പേര്‍ രോഗമുക്തി നേടി. 69 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25403 ആയി. 23497 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1671 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1445 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* തവിഞ്ഞാൽ സ്വദേശികളായ…

Read More

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84…

Read More

സുൽത്താൻ ബത്തേരി പ്രസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സുൽത്താൻ ബത്തേരി പ്രസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസി.ജയരാജ് ബത്തേരി (വയനാട് വിഷൻ, ) സെക്രട്ടറി പി.മോഹനൻ (ദേശാഭിമാനി ) ട്രഷറർ എ.പി ഷാജി (ജന്മഭൂമി) വൈസ്.പ്രസി ഇ പി ജലീൽ (ചന്ദ്രിക) ജോയിൻ്റ് സെക്രട്ടറി അബു താഹിർ (വയനാട് വിഷൻ) തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ .

Read More

കാപ്പനെ ഘടകക്ഷിയാക്കണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന് മുല്ലപ്പള്ളി; മൂന്ന് സീറ്റ് നൽകുമെന്ന വാർത്തയും തള്ളി

പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ ഘടകകക്ഷിയാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതിൽ തടസ്സവാദമുന്നയിക്കുന്നത്. കാപ്പനെ ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു മൂന്ന് സീറ്റുകൾ കാപ്പന് വാഗ്ദാനം ചെയ്തുവെന്ന വാർത്തയും മുല്ലപ്പള്ളി നിഷേധിച്ചു. അതേസമയം കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷമേയുള്ളുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ല. ഹൈക്കമാൻഡിന്റെ കൽപ്പനകൾക്കും തീരുമാനങ്ങൾക്കും അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാനാകൂ. മൂന്ന് സീറ്റ് കാപ്പന് നൽകുമെന്ന് പറഞ്ഞതിൽ കെപിസിസി പ്രസിഡന്റായ തനിക്ക് ഒന്നുമറിയില്ലെന്നും…

Read More

സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്ന് എഐവൈഎഫ്

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് എഐവൈഎഫ്. ചർച്ച നടത്തി സർക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തണം. അതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. യുവജനങ്ങൾക്ക് വേണ്ടി സ്വീകരിച്ച നടപടികൾ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു. നേരത്തെ സിപിഐയും സമരങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത നിലപാടിനെ വിമർശിച്ചിരുന്നു സമരം ഇന്ന് 21ആം ദിവസത്തിലേക്ക്…

Read More

ക്ലാസിക് സെഞ്ച്വറിയുമായി അശ്വിൻ; ഇന്ത്യ 286ന് പുറത്ത്, 481 റൺസിന്റെ കൂറ്റൻ ലീഡ്

ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അതിമനോഹര സെഞ്ച്വറിയുമായി ആർ അശ്വിൻ. 137 പന്തുകളിൽ നിന്നാണ് അശ്വിൻ സെഞ്ച്വറി തികച്ചത്. ഒമ്പത് വിക്കറ്റുകളും വീണതിന് ശേഷവും അവസാന ബാറ്റ്‌സ്മാനായ സിറാജിനെ ഒരുവശത്ത് നിർത്തിയായിരുന്നു അശ്വിന്റെ സെഞ്ച്വറി നേട്ടം ഒമ്പതാമനായി ഇഷാന്ത് ശർമ പുറത്താകുമ്പോൾ അശ്വിൻ എൺപതിലേക്ക് എത്തി നിൽക്കുന്നതേയുണ്ടായിരുന്നുള്ളു. ഇവിടെ നിന്നാണ് സിറാജിനെ കൂട്ടുപിടിച്ച് അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കിയത്. 91ൽ നിൽക്കെ ഒരു കൂറ്റൻ സിക്‌സും പിന്നാലെ ഡബിളും ബൗണ്ടറിയും പായിച്ചായിരുന്നു സെഞ്ച്വറി നേട്ടം. അതേസമയം രണ്ടാമിന്നിംഗ്‌സിൽ…

Read More

വയനാട് മെഡിക്കൽ കോളജ് പൂർണതയിലേക്ക്; 140 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു

വയനാട് സർക്കാർ കോളജിന്റെ പ്രവർത്തനങ്ങൾക്കായി 140 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രിൻസിപ്പൽ അടക്കം 115 അധ്യാപക തസ്തികകളും 25 അനധ്യാപിക തസ്തികകളും അടക്കമാണ് 150 തസ്തികകൾ. വയനാട് ബോയ്‌സ് ടൗണിന് സമീപമാണ് പുതിയ മെഡിക്കൽ കോളജ് കെട്ടിടം നിർമിക്കുന്നത്. അതുവരെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി പ്രവർത്തിക്കുന്നതിന്ന നേരത്തെ അനുമതി ലഭിച്ചിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപം നിർമിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങൾക്ക് അനുയോജ്യമാക്കിയാണ് കോളജ് ആരംഭിക്കുന്നത്.

Read More