മാണി സി കാപ്പനെ എൻ സി പിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കി

യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ മാണി സി കാപ്പനെ എൻ സി പിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കി. ഏകപക്ഷീയമായി മുന്നണി മാറ്റം പ്രഖ്യാപിച്ചതാണ് കാരണം. സംഘടനാവിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് പുറത്താക്കൽ

ശരദ് പവാറിന്റെ നിർദേശത്തെ തുടർന്നാണ് കാപ്പനെ പുറത്താക്കിയതെന്ന് എൻസിപി സെക്രട്ടറി എസ് ആർ കോലി വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാപ്പൻ ഇടതുമുന്നണി വിട്ട് യുഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങളിലേക്ക് കാപ്പൻ കടന്നിരുന്നു.