എൻ സി പിയിൽ നിന്ന് പുറത്തായ മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള(എൻസികെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി കാപ്പൻ പ്രസിഡന്റും ബാബു കാർത്തികേയൻ വൈസ് പ്രസിഡന്റുമാണ്.
ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാർട്ടിയായി മുന്നോട്ടു പോകുമെന്ന് കാപ്പൻ പറഞ്ഞു. ഘടകകക്ഷിയായേ യുഡിഎഫിലേക്ക് വരൂ. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടതായും കാപ്പൻ പറഞ്ഞു
പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് കാപ്പൻ എൽ ഡി എഫ് വിട്ടത്. പിന്നാലെ എൻ സി പിയിൽ നിന്ന് കാപ്പനെ പുറത്താക്കുകയും ചെയ്തു.